Posted On
date_range Updated On
date_range യമനിൽ സഖ്യസേനയുടെ ആക്രമണം: 45 ഹൂതികള്‍ കൊല്ലപ്പെട്ടു
ജിദ്ദ: യമനില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 45 ഹൂതികള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ താഇസിലെ ബുര്‍ജ് ടൗണിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.
മുതിര്‍ന്ന ഹൂതി നേതാവ് അമീന് അല്‍ ഹുമൈദാനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും ആയുധങ്ങളും തകര്‍ത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യമന്‍ സൈന്യത്തിന് നേരെ ഹൂതികളുടെ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകമാണ് സഖ്യസേനയുടെ വ്യോമാക്രമണം ഉണ്ടായത്.
26 യമൻ സൈനികരാണ് വെള്ളിയാഴ്ച ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.