Posted On
date_range Updated On
date_range അവധിക്ക് റിയാദ്-ദമ്മാം റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍
റിയാദ്: സ്കൂള്‍ അവധിക്കാലത്ത് റിയാദ്-ദമ്മാം റൂട്ടില്‍ 24 ട്രെയിനുകള്‍ അധികം ഓടുമെന്ന് സൗദി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി 26 മുതല്‍ ഫെബ്രുവരി നാല് വരെയുള്ള അവധി ദിനങ്ങളിലാണ് അധിക ട്രെയിനുകള്‍ ഓടുക. അവധിക്കാലത്ത് സൗദിക്കകത്ത് സഞ്ചരിക്കുന്നവരുടെ ആവശ്യം പരിഗണിച്ചാണിത്.
2016ല്‍ 13 ലക്ഷം യാത്രക്കാര്‍ റിയാദ്-ദമ്മാം റൂട്ടില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് റയില്‍വെയുടെ കണക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആറുശതമാനം കൂടുതലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.