അപരിചിതന് യാത്രാ സൗകര്യം നല്‍കിയ  മലയാളി മദ്യക്കടത്തിന് അറസ്റ്റില്‍

ജുബൈല്‍: ദമ്മാമില്‍ നിന്ന് ജുബൈലിലേക്ക് അപരിചിതനായ മലയാളിക്ക് യാത്ര ചെയ്യാന്‍ സഹായം നല്‍കിയ മറ്റൊരു മലയാളി മദ്യക്കടത്തിന് അറസ്റ്റില്‍. 24 വര്‍ഷമായി ജുബൈലിലെ പ്രമുഖ ഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ഷാജി (45)യെയാണ് ജുബൈല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കമ്പനി ആവശ്യാര്‍ഥം ദമ്മാമില്‍ പോയി മടങ്ങുന്നതിനിടെ യുവാവ് ഷാജിയെ സമീപിക്കുകയായിരുന്നു. നോമ്പ് തുറക്കും മുമ്പേ ജുബൈലില്‍ എത്തിച്ചാല്‍ 300 റിയാല്‍ പ്രതിഫലം നല്‍കാമെന്നും അറിയിച്ചു. ആദ്യം നിരസിച്ചെങ്കിലും പണം കിട്ടുമെന്നായപ്പോള്‍ ഷാജി കൊണ്ടുപോകാമെന്ന് സമ്മതിച്ചു. പറഞ്ഞ സമയത്ത ്തന്നെ വാഹനം ജുബൈലില്‍ എത്തിച്ചെങ്കിലും യാത്രക്കാരന്‍ പണം നല്‍കാന്‍ തയ്യാറായില്ല. തര്‍ക്കം മൂത്തപ്പോള്‍ പണം നല്‍കിയില്ളെങ്കില്‍ വാഹനത്തില്‍ വെച്ച ബാഗ് നല്‍കില്ളെന്ന് ഷാജി അറിയിച്ചു. ഒടുവില്‍ സുഹൃത്തിന്‍െറ കൈയ്യില്‍ നിന്ന് വാങ്ങിത്തരാമെന്നറിയിച്ചു. തര്‍ക്കം നടക്കുന്നതിനിടെ പൊലീസ് എത്തുകയും അനധികൃതമായി ടാക്സി ഓടിയതിന് ഷാജിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കരന്‍െറ ബാഗ് പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ 14 കുപ്പി മദ്യം കണ്ടത്തെി. ഇതിനിടെ കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. സംഭവിച്ച കാര്യം ഷാജി പൊലീസിനെ ധരിപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്യുകയായിരുന്നു. യാത്രക്കരന്‍െറ പേരോ ഫോണ്‍ നമ്പറോ ഒന്നും ഷാജിക്ക് അറിയുകയുമില്ല. കൂടുതല്‍ മദ്യകുപ്പികള്‍ ഉള്ളതിനാല്‍ ലഹരി ഉത്പാദനം നടത്തി എന്ന തരത്തിലുള്ള കേസാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പരിഭാഷകന്‍ അബ്ദുല്‍ കരീം ഖാസിമി പറഞ്ഞു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.