Posted On
date_range Updated On
date_range എയര്‍ഇന്ത്യയുടെ നെടുമ്പാശ്ശേരി വിമാനം മുടങ്ങി
റിയാദ്: എയര്‍ ഇന്ത്യയുടെ റിയാദ്-നെടുമ്പാശ്ശേരി വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുടങ്ങി. കിങ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ട് 3.45ന് പോകേണ്ടിയിരുന്ന വിമാനമാണ് മുടങ്ങിയത്. ബോര്‍ഡിങ് പാസ് നല്‍കി യാത്രക്കാരെ കയറ്റിയതിന് ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചിറക്കുകയായിരുന്നു. പിന്നീട് വീണ്ടും ബോര്‍ഡിങ് പാസ് നല്‍കി 10.15ന് പോകുമെന്നറിയിച്ചെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കുകയായിരുന്നു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇവരെ ബുധനാഴ്ച വൈകിട്ട് 3.45നുള്ള വിമാനത്തില്‍ കൊണ്ടുപോകുമെന്നാണ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.