രക്ത സാക്ഷികളുടെ മക്കള്‍ക്ക് കിരീടാവകാശിയുടെ ആദരം 

റിയാദ്: ദീപ്ത സ്മരണകളുമായി സുരക്ഷ ജോലിക്കിടെ വീര മൃത്യു വരിച്ചവരുടെ മക്കളുടെയും കുടുംബാംഗങ്ങളുടെയും സംഗമം. കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ക്ളബ് ഫുട്ബാള്‍ ഫൈനല്‍ മത്സരത്തിനിടെ നടന്ന ചടങ്ങില്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് സൈനികരുടെ മക്കളെ സ്വീകരിച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കൃത്യനിര്‍വഹണത്തിനിടെ രക്തസാക്ഷികളായവരെ അനുസ്മരിക്കുന്നതിന്‍െറ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവര്‍ രാജ്യത്തിന്‍െറ മക്കളാണെന്നും എക്കാലവും അവര്‍ ഓര്‍ക്കപ്പെടുമെന്നും കിരീടാവകാശി അറിയിച്ചു. എല്ലാവിധ ദുഷ്ട ശക്തിക്കളില്‍ നിന്നും ദൈവം നമ്മെ കാത്തുരക്ഷിക്കും. വളര്‍ന്നു വരുന്ന യുവാക്കളാണ് രാജ്യത്തെ നിര്‍മിക്കുന്നത്. 
ശോഭനമായ ഭാവിയിലേക്ക് അവര്‍ രാജ്യത്തെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിരീടാവകാശിയുടെ നേതൃത്വത്തില്‍ ലഭിച്ച ആദരവില്‍ സൈനികരുടെ മക്കളും കുടുംബാംഗങ്ങളും നന്ദി അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.