വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരിച്ചു

ദമ്മാം: വാഹനാപകടത്തില്‍ മലപ്പുറം താനൂര്‍ സ്വദേശി മരിച്ചു. താനൂര്‍, പുത്തന്‍ തെരുവ് തെക്കന്തല പറമ്പില്‍ കോയമോന്‍-ജമീല ദമ്പതികളുടെ മകന്‍ സാദിഖ് നിസാര്‍ (28) ആണ് മരിച്ചത്. റിയാദില്‍ നിന്ന് വരുന്ന വഴി ഹഫറുല്‍ബാത്തിന് 65 കിലോമീറ്റര്‍ അകലെ ദിബിയയില്‍ ട്രെയിലറിന്‍െറ പിന്നില്‍ സാദിഖ് ഓടിച്ച ഡൈന ഇടിക്കുകയായിരുന്നു. 
ഒരു വര്‍ഷം മുമ്പാണ് മാര്‍ബിള്‍ കമ്പനിയില്‍ ¥്രെഡവറായി ഹഫറുല്‍ ബാത്തിനിലെ സനഇയ്യയില്‍ എത്തുന്നത്. ഭാര്യ: ഖദീജ. മക്കള്‍: നിഹ ജാസ്മിന്‍ (8) നിഹാദ് ഷാന്‍ (4) നജ ഫാത്തിമ(1). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടികള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ മുസ്തഫ കൊണ്ടാടന്‍െറ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഹഫറുല്‍ ബാത്തിന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലാണ്് മൃതദേഹം.   
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.