സുൽഫീക്കർ അലി, ഷബീർ ബാബു പള്ളിക്കൽ, സിറാജ് കാടപ്പടി, ഷമീം ഇടശ്ശേരി പാലത്തിങ്ങൽ
ജിസാൻ: കെ.എം.സി.സി ജിസാൻ ദർബ് ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദർബ് അൽ മാസിയ ഇസ്തിറാഹയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി യോഗം ഉദ്ഘാടനം ചെയ്തു. സുൽഫിക്കർ വെള്ളിയഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷംസു പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സാദിഖ് മങ്കട, സിറാജ് പുല്ലൂരാംപാറ എന്നിവർ സംസാരിച്ചു. സാദിഖ് മഞ്ചേരി, റബീഹ് ഷഫീഖ് കിഴിശ്ശേരി, ഫൈസൽ മഞ്ചേരി, സജീർ നീരൊൽപാലം, ഷമീം എടശ്ശേരി, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. ഷബീർ ബാബു സ്വാഗതവും സിറാജ് കാടപ്പടി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി സുൽഫീക്കർ അലി (ചെയ.), ഫൈസൽ മഞ്ചേരി (വൈ. ചെയ.), ഷബീർ ബാബു പള്ളിക്കൽ (പ്രസി.), സിറാജ് കാടപ്പടി (ജന. സെക്ര.), ഷമീം ഇടശ്ശേരി പാലത്തിങ്ങൽ (ട്രഷ.), സജീർ നീരോൽപാലം (ഓർഗ. സെക്ര.), മുഹമ്മദലി തുവ്വൂർ (മീഡിയ കൺ.), അമീൻ ഇല്ലിക്കൽ (മെഡിക്കൽ കൺ.), സാദിഖ് മഞ്ചേരി, ശഫീഖ് കിഴിശ്ശേരി, റബീഹ് ആവയിൽ കൊളപ്പുറം, മജീദ് കോട്ടക്കൽ (വൈ. പ്രസി.), സി.സി. ശഫീഖ്, മുബീൻ എടവണ്ണ, ശറഫുദ്ദീൻ കമ്പനിപ്പടി, നൗഷാദ് വെള്ളിയഞ്ചേരി (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.