വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജു​ബൈ​ൽ കൗ​ൺ​സി​ൽ ത്രി​ദി​ന ര​ക്ത​ദാ​ന ക്യാ​മ്പ്

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ത്രി​ദി​ന ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ജു​ബൈ​ൽ: റോ​യ​ൽ ക​മീ​ഷ​ൻ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ജു​ബൈ​ൽ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ര​ക്ത​ദാ​ന ക്യാ​മ്പ് വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി പേ​ർ സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ടു​വ​ന്ന് ര​ക്തം​ദാ​നം ചെ​യ്തു.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രോ​ടൊ​പ്പം ഡ​ബ്ല്യു.​എം.​എ​ഫ് ജു​ബൈ​ൽ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ൻ​റ്​ സോ​ണി​യ ഹാ​രി​സ​ൺ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഡി. ​അ​നി​ൽ കു​മാ​ർ, ഷി​ഹാ​ബു​ദ്ദീ​ൻ റാ​വു​ത്ത​ർ, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​തി​നി​ധി നി​സാം എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. സാ​മൂ​ഹി​ക ആ​രോ​ഗ്യം എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും, ഈ ​മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തി​ന് പി​ന്തു​ണ ന​ൽ​കാ​ൻ മു​ന്നോ​ട്ടു​വ​ന്ന മു​ഴു​വ​ൻ ര​ക്ത​ദാ​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ സോ​ണി​യ ഹാ​രി​സ​ൺ അ​റി​യി​ച്ചു.

Tags:    
News Summary - World Malayali Federation organizes three-day blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.