സാമൂഹിക പ്രവർത്തകൻ ഉസ്മാൻ ഒട്ടുമ്മലിന് ജുബൈൽ വെൽഫെയർ അസോസിയേഷൻ
യാത്രയയപ്പ് നൽകിയപ്പോൾ
ജുബൈൽ: നാല് പതിറ്റാണ്ടുകാലത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന മുതിർന്ന കെ.എം.സി.സി നേതാവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഉസ്മാൻ ഒട്ടുമ്മലിന് ജുബൈൽ വെൽഫെയർ അസോസിയേഷൻ (ജുവ) യാത്രയയപ്പ് നൽകി. ജുബൈൽ ക്ലാസിക് റസ്റ്റാറൻറിൽ സംഘടിപ്പിച്ച ചടങ്ങിൽ ജുവ ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സുബൈർ നടുത്തൊടിമണ്ണിൽ യോഗം ഉദ്ഘാടനം ചെയ്തു.
അഷ്റഫ് മൂവാറ്റുപുഴ, സുബൈർ നടുത്തൊടിമണ്ണിൽ എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. എൻ. സനിൽ കുമാർ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി പി.കെ. നൗഷാദ് ആമുഖ പ്രസംഗം നടത്തി. വൈസ് ചെയർമാൻ കുഞ്ഞിക്കോയ താനൂർ, നജീബ് നസീർ, എ.ആർ. സലാം, ദീപക് ദേവദാസ്, ജയൻ തച്ചമ്പാറ, ഹമീദ് പയ്യോളി, അൻഷാദ് ആദം, എം. കബീർ സലഫി, സാബു മേലതിൽ, എ.കെ. അസീസ്, സൈഫുദ്ദീൻ പൊറ്റശ്ശേരി, മുഹമ്മദലി തളിക്കുളം, നിയാസ് നാരകത്ത്, ജബീർ ചേലക്കുളം, നിസാം യാക്കൂബ്, ഉണ്ണികൃഷ്ണൻ, അഷ്റഫ് കൊടുങ്ങല്ലൂർ, ഡോ. ജൗഷീദ്, ഗിരീഷ്, നജീബ് വക്കം, ഷഫീഖ് താനൂർ, എൻ.പി. റിയാസ്, കെ.വി. ആഷിഖ്, മനോജ്, മുജീബ് കോഡൂർ, റിയാസ്, ബഷീർ വെട്ടുപാറ, മുഫീദ് കൂരിയാടൻ, ഒ.സി. നവാഫ്, ഷുക്കൂർ മൂസ, തോമസ് മാത്യു മമ്മൂടൻ, ജോസഫ് മാത്യു മമ്മൂടൻ, ശിഹാബുദീൻ തിരൂരങ്ങാടി, സൈദലവി പരപ്പനങ്ങാടി, അജ്മൽ സാബു, ഇല്യാസ്, ശിഹാബ് മങ്ങാടൻ എന്നിവർ ആശംസകൾ നേർന്നു. ഉസ്മാൻ ഒട്ടുമ്മൽ മറുപടി പ്രസംഗം നിർവഹിച്ചു. ജനറൽ കൺവീനർ ഡോ. ഫവാസ് സ്വാഗതവും ട്രഷറർ കെ.യു. ഷാനവാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.