ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെൻററിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സലീം ഹമദാനി
സംസാരിക്കുന്നു
ജിദ്ദ: ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പരമാവധി ക്ഷമ കൈക്കൊള്ളുകയും തെൻറ സ്രാഷ്ാവിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യുന്നവരാണ് യഥാർഥ വിശ്വാസികളെന്ന് പ്രമുഖ ഇസ്ലാഹീ പ്രഭാഷകൻ സലീം ഹമദാനി അഭിപ്രായപ്പെട്ടു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെൻററിൽ സംഘടിപ്പിച്ച 'പ്രതിസന്ധികളിൽ വിശ്വാസികളുടെ നിലപാട്' എന്ന പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഖകരമായ ജീവിതത്തിനിടയിൽ പരീക്ഷണങ്ങൾ കൂടി നേരിടേണ്ടി വരുന്ന രീതിയിലാണ് ഈ ഭൂമിയിലെ ജീവിതം സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അല്ലാഹുവിന് പൂർണ്ണമായും കീഴ്പ്പെട്ട് വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ട് മുന്നേറാൻ ഓരോ വിശ്വാസിക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷിഹാബ് സലഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.