?.?.?? ???????????? ??????????????? ????????????? ?????????????? ??????

ഒ.ഐ.സി രാജ്യങ്ങളിലെ വാര്‍ത്താവിനിമയ മന്ത്രിമാരുടെ സമ്മേളനം തുടങ്ങി

ജിദ്ദ: ഒ.ഐ.സി. രാജ്യങ്ങളിലെ വാര്‍ത്താവിനിമയ മന്ത്രിമാരുടെ പതിനൊന്നാമത് സമ്മേളനം ജിദ്ദയില്‍ തുടങ്ങി. ‘ഭീകരതയും ഇസ്ലാമോഫോബിയയും നേരിടുന്നതില്‍ നവമാധ്യമങ്ങളുടെ പങ്ക്’ എന്ന തലക്കെട്ടിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ജിദ്ദയിലെ ഖസ്റുല്‍ മുഅ്തമറാത്തില്‍ സൗദി വാര്‍ത്ത, സാംസ്കാരിക മന്ത്രി ഡോ. ആദില്‍ ബിന്‍ സൈദ് അല്‍ തുറൈഫി, ഒ.ഐ.സി ജനറല്‍ സെക്രട്ടറി ഡോ. യൂസുഫ് ബിന്‍ അഹ്മദ് അല്‍ഉസൈമിന്‍ എന്നിവരുടെ കാര്‍മികത്വത്തിലാണ് പരിപാടി നടക്കുന്നത്.
അന്തര്‍ദേശീയ തലത്തില്‍ മുസ്ലിംകള്‍ ദുരിതത്തിനിരയായി കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് ഈ വിഷയം ഒ.ഐ.സി ചര്‍ച്ച ചെയ്യുന്നതെന്ന് ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു. ഭീകരത മുമ്പുള്ളതിനേക്കാള്‍ കൂടുതലാണിപ്പോള്‍. 
മധ്യപൗരസ്ത്യ പ്രദേശങ്ങളിലാണത്  കൂടുതല്‍ ഭീതി സൃഷ്ടിക്കുന്നത്. ഭീകരാക്രമണത്തിന് ഇരയായ രാജ്യങ്ങളില്‍ മുമ്പിലാണ് സൗദി. നൂറിലധികം ഭീകരാക്രമണങ്ങള്‍ക്കാണ് സൗദി ഇരയായത്.  ഇതില്‍ 18 എണ്ണം ബാഹ്യശക്തികളാണ് സംഘടിപ്പിച്ചത്. 269 ഓളം ഭീകരാക്രമണ ശ്രമങ്ങള്‍ നിഷ്ഫലമാക്കിയിട്ടുണ്ട്. 
മസ്ജിദുന്നബവിക്കടുത്ത് വരെ ഭീകരര്‍ സ്ഫോടനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാം ഭീതി കൂടുതല്‍ ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോഴെന്ന് ഒ.ഐ.സി ജനറല്‍ സെക്രട്ടറി ഡോ. യൂസുഫ് ബിന്‍ അഹ്മദ് അല്‍ഉസൈംറ പറഞ്ഞു. 
പല യൂറോപ്യന്‍ രാജ്യങ്ങളിലും അത് ശക്തമായി നിലനില്‍ക്കുന്നുണ്ട്. മുസ്ലിംകളെയും അവരുടെ സ്ഥാപനങ്ങളെയുമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാനും സത്യാവസ്ഥ തുറന്നുകാട്ടാനും ആവശ്യമായ മാധ്യമ പദ്ധതികള്‍ ആവിഷ്കരിച്ചതായും ഒ.ഐ.സി ജനറല്‍ സെക്രട്ടറി പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.