മക്ക: ഹജ്ജ് വളണ്ടിയര്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകരുടെ കാത്തിരിപ്പിന് വിരാമമായി ‘മിന ടെന്‍റ് ലൊക്കേറ്റര്‍’ ആപ്ളിക്കേഷന്‍. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറമാണ് ഹാജിമാര്‍ക്കും സേവനത്തിനിറങ്ങുന്ന വളണ്ടിയര്‍മാര്‍ക്കും വളരെയധികം ഉപകാരപ്പെടുന്ന രീതിയിലുള്ള ആപ്ളിക്കേഷന്‍ നിര്‍മിച്ചത്. ഗൂഗ്ള്‍ മാപ്പിന്‍െറ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ളിക്കേഷന്‍്റെ സഹായത്തോടെ ഏത് രാജ്യത്തുള്ള ഹാജിമാര്‍ക്കും അവരുടെ തമ്പുകളിലേക്കത്തെുന്ന വഴികണ്ടുപിടിക്കാനാവും. ഒരോ ടെന്‍റുകള്‍ക്കുമുള്ള പ്രത്യേക നമ്പര്‍ ടെന്‍റില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്ന തൂണുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മിനായിലെ വലിയ റോഡുകള്‍ക്കും ചെറിയ വഴികള്‍ക്കും പ്രത്യേകം നമ്പര്‍ നല്‍കി, ആ നമ്പറുകള്‍ ടെന്‍റിലെ നമ്പറുമായി ചേര്‍ത്ത് ഒന്ന്, രണ്ട് അക്ഷരമാല ക്രമത്തിലാണ് നമ്പര്‍ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആവര്‍ത്തനം ഉണ്ടാവില്ല. വളണ്ടിയറോ, തീര്‍ഥാടകനോ നില്‍ക്കുന്ന സ്ഥലത്തെ ടെന്‍റ് നമ്പറും ഹാജിയെ എത്തിക്കേണ്ട സ്ഥലത്തെ ടെന്‍റ് നമ്പറും (ഇത് ഹാജിമാരുടെ ഗ്രൂപ്പുകള്‍ നല്‍കുന്ന കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്) ആപ്പില്‍ നല്‍കിയാല്‍ പോകേണ്ട സ്ഥലത്തേക്കുള്ള വഴിയും ദൂരവും, ശരാശരി എത്താനുള്ള സമയവും സ്ക്രീനില്‍ തെളിയും. ഏതെങ്കിലും കാരണവശാല്‍ ഹാജിമാര്‍ക്ക് ടെന്‍റ് നമ്പര്‍ അറിയില്ളെങ്കിലും ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാര്‍ക്ക് നല്‍കുന്ന മാപ്പ് പരിശോധിച്ച് ഹാജിയുടെ നമ്പര്‍ കണ്ടു പിടിക്കാന്‍ കഴിയും.
യു.എസിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റി എം.ബി.എ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മുക്താറാണ് ആപ്ളിക്കേഷന്‍ നിര്‍മിച്ചത്. കുസാറ്റ് കൊച്ചിനില്‍ നിന്ന് ബി.ടെക് പൂര്‍ത്തിയാക്കിയ മുക്താര്‍ ഒറാക്കിള്‍ ഇന്ത്യയില്‍ ജോലി ചെയ്യവെയാണ് ഉപരിപഠനാര്‍ത്ഥം അമേരിക്കയിലത്തെിയത്. ഫ്രറ്റേണിറ്റി ഫോറം മീഡിയ ആന്‍്റ് ഐ.ടി ഇന്‍ചാര്‍ജ് ഒമര്‍ ഹുസൈനാണ് ഇതിന് വേണ്ട വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയത്. ഇന്ത്യന്‍ പില്‍ഗ്രിം വെല്‍ഫെയര്‍ ഫോറം (ഐ.പി.ഡ.ബ്ള്യു.എഫ്) പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ ഖാന്‍ ആപ്ളിക്കേഷന്‍ ഉദ്ഘാടനം ചെയ്തു. ആപ്ളിക്കേഷന്‍െറ ഉപയോഗം അബ്ദുല്‍ ഗനി വിവരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്‍റ് അഷ്റഫ് മൊറയൂര്‍, അയ്യൂബ് ഹക്കീം, സക്കരിയ്യ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.