ജിദ്ദ: രാജ്യത്ത് വിദേശ നിക്ഷേപത്തിൽ വലിയ വർധന. ഈ വർഷം ആദ്യ മൂന്നുമാസത്തിൽ നിക്ഷേപം മൂന്ന് ലക്ഷം കോടി സൗദി റിയാൽ കവിഞ്ഞതായി സൗദി സെൻട്രൽ ബാങ്ക് (സാമ) റിപ്പോർട്ട്. ഈ കാലയളവിൽ വിദേശ നിക്ഷേപം ആദ്യമായി 3,048.5 ശതകോടി സൗദി റിയാൽ ആയി വർധിച്ചു.
2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനമാണ് വർധന. വിദേശ രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള 33 ശതമാനം നിക്ഷേപത്തിലൂടെ 995.5 ശതകോടി റിയാൽ എത്തി. ഇക്വിറ്റി, ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഷെയറുകൾ എന്നീ ഇനത്തിൽ 1,244.6 ശതകോടി റിയാൽ മൂല്യമുള്ള ‘ഡെറ്റ് സെക്യൂരിറ്റി’യും ഉൾപ്പെടുന്നു. 808.4 ശതകോടി റിയാലോളം പോർട്ട്ഫോളിയോ നിക്ഷേപവും ലഭിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
2025ലെ ആദ്യ പാദത്തിൽ സൗദിയിലേക്കുള്ള വിദേശ നിക്ഷേപത്തിെൻറ ഒഴുക്ക് 24 ശതമാനം വർധിച്ച് 24 ശതകോടി റിയാലായി. മറ്റു രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്കായി ചെലവഴിച്ചത് 1.8 ശതകോടി റിയാലാണ് (480,000 ഡോളർ). ഇത് 54 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിെൻറ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്.
സൗദിയിൽ അടുത്തിടെ നിക്ഷേപ നിയമം നവീകരിച്ചിരുന്നു. നിക്ഷേപം സംരക്ഷിക്കലുമായി ബന്ധപ്പെട്ടായിരുന്നു മാറ്റം. വിദേശ നിക്ഷേപങ്ങൾ വർധിപ്പിക്കാനും സ്വാകാര്യമേഖലയുടെ പങ്കാളിത്തം കൂടുതൽ സജീവമാക്കാനും ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ഏറെ ഫലം കാണുന്നതായും സാമ്പത്തിക മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.