മക്ക: തീർഥാടകർ കടന്നു പോകുന്ന വിവിധ റോഡുകളിൽ സൗദി റെഡ് ക്രസൻറ് അതോറിറ്റി ഫീൽഡ് സജ്ജീകരണം വർധിച്ചു. അടിയന്തര സേവനത്തിന് 150 ആംബുലൻസുകൾ ഒരുക്കി.
അടിയന്തര സാഹചര്യങ്ങൾ നേരിടുമ്പോൾ ഉടനടി പ്രതികരിക്കാനും കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ലക്ഷ്യമിട്ടുള്ള പ്രത്യേക ഫീൽഡ് ടീമുകളാണ് ഈ യൂനിറ്റുകളുടെ മേൽനോട്ടം വഹിക്കുന്നത്.
300 പാരാമെഡിക്കൽ, സ്പെഷലിസ്റ്റ് ജീവനക്കാർ ഈ യൂനിറ്റുകളിൽ പ്രവർത്തിക്കുന്നു. ആംബുലൻസുകളിൽ ആവശ്യമായ അടിയന്തര പരിചരണം ഉറപ്പാക്കുന്നതിന് ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.