ജിദ്ദയിലെ തീരപ്രദേശം സംരക്ഷിക്കാൻ മുനിസിപ്പാലിറ്റി 15 പുതിയ ബോട്ടുകൾ രംഗത്തിറക്കിയപ്പോൾ

ജിദ്ദയിലെ തീരപ്രദേശം സംരക്ഷിക്കാൻ 15 പുതിയ ബോട്ടുകൾ

ജിദ്ദ: ചെങ്കടലി​ന്റെ തീരപ്രദേശത്ത് സമുദ്ര നിരീക്ഷണത്തിനും സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി ജിദ്ദ മുനിസിപ്പാലിറ്റി 15 പുതിയ മറൈൻ​ ബോട്ടുകൾ രംഗത്തിറക്കി. സൗത്ത് അബ്ഹുറിലെ മുനിസിപ്പാലിറ്റി മറീനയിലാണ് പുതിയ ബോട്ടുകൾ പുറത്തിറക്കുന്ന ചടങ്ങ് നടന്നത്.

സൗദി റെഡ് സീ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഫഹദ് ടുണിസി, ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റെഡ് സീ അതോറിറ്റിയുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും പേരിൽ സമുദ്ര നിരീക്ഷണത്തി​ന്റെ ഉത്തരവാദിത്തം മുനിസിപ്പാലിറ്റിയെ ഏൽപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.

തീരദേശ സംരക്ഷണ, നിരീക്ഷണ ഏജൻസിയെക്കുറിച്ചും രക്ഷാപ്രവർത്തനങ്ങളിലും തീരദേശ റിസോർട്ടുകളും സ്ഥാപനങ്ങളും നിരീക്ഷിക്കുന്നതിലും അതി​ന്റെ പങ്കിനെക്കുറിച്ച അവതരണവും ചടങ്ങിൽ നടന്നു. പുതിയ നിരീക്ഷണ ബോട്ടുകൾ ഫീൽഡ് നിരീക്ഷണത്തി​ന്റെ കാര്യക്ഷമതയും സമുദ്ര സുരക്ഷയും വർധിപ്പിക്കുന്നതിന് സഹായിക്കും.

Tags:    
News Summary - 15 new boats to protect Jeddah's coastline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.