അപകടത്തിൽ തകർന്ന മിനി ബസ്, മരിച്ച വിഷ്ണു പ്രസാദ് പിള്ള
റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മലയാളിയടക്കം 15 പേർ മരിച്ചു. അരാംകോ റിഫൈനറി റോഡിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) ഉൾപ്പടെ ഒമ്പത് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും മൂന്ന് ഘാന സ്വദേശികളുമാണ് മരിച്ചത്. എല്ലാവരും ജുബൈൽ എ.സി.ഐ.സി കമ്പനിയിലെ ജീവനക്കാരാണ്.
ഗുരുതരമായി പരിക്കേറ്റ 11 പേർ ജിസാൻ, അബഹ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ്. മൃതദേഹങ്ങൾ ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ്. രാവിലെ അരാംകോ പ്രൊജക്ടിലെ ജോലിസ്ഥലത്തേക്ക് 26 തൊഴിലാളികളുമായി പോകുകയായിരുന്ന എ.സി.ഐ.സി സർവിസ് കമ്പനിയുടെ മിനി ബസിന് നേരെ ട്രെയിലർ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ 15 പേരും മരിച്ചു.
താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മുഅ്ത്തസിം റാസ, രമേശ് കപേലി,
ട്രെയിലറിെൻറ ഇടിയേറ്റ് പൂർണമായി തകർന്ന മിനി ബസിൽനിന്നും സിവിൽ ഡിഫൻസിെൻറ നേതൃത്വത്തിൽ പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുക്കുകയായിരുന്നു. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിെൻറയും രാധയുടെയും മകനാണ് മരിച്ച വിഷ്‌ണു. അവിവാഹിതനാണ്.
എ.സി.ഐ.സി സർവിസ് കമ്പനിയിൽ മൂന്ന് വർഷമായി എൻജിനീയറാണ്. വിഷ്ണുവിെൻറ സഹോദരൻ മനു പ്രസാദ് പിള്ള ബ്രിട്ടനിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിങ് ദാമി, സപ്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ (ബിഹാർ, 46 വയസ്), മുഹമ്മദ് മുഅ്ത്തസിം റാസ, (ബിഹാർ, 27), ദിനകർ ബായ് ഹരിദായ് തണ്ടൽ, രമേശ് കപേലി (തെലങ്കാന, 32) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.