സൗദിയിൽ 137 പേർക്ക് കൂടി​ കോവിഡ്​

റിയാദ്​: സൗദി അറേബ്യയിൽ പുതുതായി 137 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2932 ആയി. ബുധനാഴ്​ച​ മരണമൊന്നും രേഖപ്പെടുത്താത്തത്​ കൊണ്ട്​ തന്നെ ആശ്വാസ ദിനമാണ്​. ചൊവ്വാഴ്​ച വരെ 41 മരണങ്ങളാണ്​ രജിസ്​റ്റർ ചെയ്​തത്​. പുതുതായി 16 പേർ ഇന്ന്​ സുഖം പ്രാപിച്ചു.

രോഗമുക്തരുടെ എണ്ണം ഇതോടെ 631 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്നത്​ 2260 പേരാണ്​. അതിൽ 42 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബുധനാഴ്​ച​ പുതുതായി രേഖപ്പെടുത്തിയ കേസുകളിൽ കൂടുതലും മദീനയിലാണ്​, 41. റിയാദിൽ 37, മക്കയിൽ 19, ജിദ്ദയിൽ എട്ട്​, ദമ്മാമിൽ ആറ്​, ഖത്വീഫിൽ അഞ്ച്​ എന്നിങ്ങനെയാണ്​ പുതുതായി രജിസ്​റ്റർ ചെയ്​ത കേസുകൾ.


Tags:    
News Summary - 137 new covid cases in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.