റിയാദ്: ചെങ്കടലിലെ ശൈബാര ദ്വീപിൽ വരുംമാസങ്ങളിൽ 10 പുതിയ റിസോർട്ടുകൾ തുറക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് വ്യക്തമാക്കി. നിലവിലുള്ള ഓപ്ഷനുകളേക്കാൾ വളരെ കുറഞ്ഞ വാടക നിരക്കിൽ ഇവ ടൂറിസ്റ്റുകൾക്ക് നൽകും. ഇടത്തരം, ഉയർന്ന മധ്യവർഗ വിഭാഗങ്ങൾക്കായി ടൂറിസം ഓപ്ഷനുകൾ വികസിപ്പിക്കുന്നതിനായി സൗദി പ്രവർത്തിക്കുന്നുണ്ടെന്ന് അൽഖത്തീബ് പറഞ്ഞു.
വർഷങ്ങളായി ഉയർന്ന വിലക്ക് ആഡംബര റിസോർട്ടുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അതിന് ശേഷം ഹജ്ജ്, ഉംറ തീർഥാടകർക്ക് ഹോട്ടൽ താമസ അവസരങ്ങൾ വർധിപ്പിക്കാൻ രാജ്യം പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പതിനായിരക്കണക്കിന് പുതിയ ഹോട്ടൽ മുറികൾ തുറക്കുന്നതോടെ 2030 ആകുമ്പോഴേക്കും തീർഥാടകരുടെയും ഉംറ ചെയ്യുന്നവരുടെയും എണ്ണം മൂന്ന് കോടിയായി ഉയർത്താനാണ് സൗദി പദ്ധതിയിടുന്നതെന്നും ടൂറിസം മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.