അൽബാഹയിലെ മർകസ് നഖ്ലിലുണ്ടായ വാഹനാപകടം
Posted On
date_range Updated On
date_range വാഹനാപകടത്തിൽ 10 പേർക്ക് പരിക്ക്
അൽബാഹ: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അൽബാഹയിലെ അൽഖുറ ഗവർണറേറ്റിൽ മർകസ് നഖ്ലിലാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതെന്ന് അൽബാഹ റെഡ്ക്രസൻറ് വക്താവ് ഇമാദ് സഹ്റാനി പറഞ്ഞു. സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ചിലരുടെ പരിക്ക് ഗുരുതരമാണ്. ആറ് യൂനിറ്റ് ആംബുലൻസുകൾ സ്ഥലത്തെത്തി. പരിക്കേറ്റവരെ അൽഖുറ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെഡ്ക്രസൻറ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.