ദോഹ: അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികൾക്ക് സെപ്തംബർ ഒന്നുമുതൽ മൂന്നുമാസക്കാലത്തേക്ക് പൊതുമാപ്പ് കൊടുക്കാനുള്ള ഗവൺമെൻറ് പ്രഖ്യാപനം ഡിസംബർ ഒന്നോടെ അവസാനിക്കും. കഴിഞ്ഞ സെപ്തംബർ ഒന്നുമുതൽ നാല് മാസക്കാലത്തേക്കാണ് പൊതുമാപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന സുപ്രധാനമായ പ്രഖ്യാപനം വന്നത്.
ഇതിെൻറ ഭാഗമായി ഈ ആനുകൂല്ല്യം ഉപയോഗപ്പെടുത്തി സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചത് ആയിരക്കണക്കിന് വിദേശികളായിരുന്നു. ഇന്ത്യക്കാർ ഏകദേശം രണ്ടായിരത്തിനടുത്ത് പൊതുമാപ്പ് ആനുകൂല്ല്യം സ്വീകരിച്ചു. ഇതിൽ 1500 ഓളം പേർ പാസ്പോർട്ട് കൈകളില്ലാത്തതിനാൽ ഇന്ത്യൻ എംബസിയുടെ ഔട്ട് പാസിെൻറ ആശ്രയത്തിലാണ് മടങ്ങിപോയത്. നേപ്പാൾ,ശ്രീലങ്ക, ഫിലിപ്പീൻസ് അടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നും നിരവധിപേർ പൊതുമാപ്പ് ആനുകൂല്ല്യം നേടി കഴിഞ്ഞു. എന്നാൽ ഡിസംബർ ഒന്നുകഴിഞ്ഞാൽ പൊതുമാപ്പ് സമയപരിധി അവസാനിക്കുന്നതോടെ അനധികൃത താമസക്കാരെ കർക്കശമായി ശിക്ഷിക്കുമെന്നാണ് സൂചനകൾ. ഇതിെൻറ ഭാഗമായി ഡിസംബർ ഒന്നിനകം മുഴുവൻ നിയമ വിരുദ്ധ താമസക്കാരും തങ്ങളുടെ രേഖകൾ ശരിയാക്കണമെന്ന് ആഭ്യന്തരവകുപ്പ് അടുത്തിടെ അറിയിച്ചിരുന്നു.
ഈ കാലാവധി അവസാനിച്ച് കഴിഞ്ഞാൽ ശക്തമായ തെരച്ചിലും തുടർ നടപടികളും ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇപ്പോൾ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെർച്ച് ആൻറ് ഫോളോഅപ്പ് വിഭാഗത്തിൽ ഹാജരായി നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കാൻ സാധിക്കും.
ഞായർ മുതൽ വ്യാഴം വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഉച്ചക്ക് രണ്ട് മണിമുതൽ രാത്രി 8 മണിവരെയുളള സമയത്താണ് അനധികൃത താമസക്കാർ സെർച്ച് ആൻറ് ഫോളോ അപ്പ് വിഭാഗത്തിലെത്തേണ്ടത്. പൊതുമാപ്പിന് സഹായവുമായി മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്കുകളും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.