ദോഹ: സായാഹ്നങ്ങളിൽ ചായകുടി പതിവാക്കിയവർക്ക് കടുപ്പത്തിലോ, അതോ വൈവിധ്യമാർന്നതോടെ ആയ ചായകൾ രുചിക്കാൻ വേദിയൊരുക്കി അൽ ബിദ്ദ പാർക്ക്. ചൂടു ചായയും കോഫിയും മുതൽ മധുരമൂറും ചോക്ലറ്റുകൾ വരെ ഉൾപ്പെടുത്തി കോഫി, ടീ ആൻഡ് ചോക്ലറ്റ് ഫെസ്റ്റിവലിന്റെ 10ാമത് പതിപ്പിന് അൽ ബിദ്ദ പാർക്കിൽ തുടക്കമായി. ഡിസംബർ 13 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ കുടുംബസമേതമോ സുഹൃത്തുക്കളോടൊപ്പമോ എത്തി വൈകുന്നേരങ്ങളിൽ ചൂടു ചായയും കുടിച്ച് കഥകൾ പറഞ്ഞിരിക്കാം.
കോഫി, ടീ, ചോക്ലറ്റ്, മധുരപലഹാരങ്ങൾ, ഡെസേർട്ടുകൾ എന്നിവ സജ്ജീകരിച്ച് 40 കിയോസ്കുകളും, 15 റസ്റ്റാറന്റുകളുമുള്ള ഒരു ഫുഡ് കോർട്ടും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാലു മുതൽ രാത്രി 11 മണി വരെ തുറന്നിരിക്കുന്ന മേളയിൽ കുട്ടികൾക്കായി പ്രത്യേകം ഏരിയ, ആകർഷകമായ കാർണിവൽ, മാസ്കോട്ട് പരേഡുകൾ, ലൈവ് സ്റ്റേജ് പരിപാടികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സന്ദർകർക്ക് അവരുടെ വളർത്തുമൃഗങ്ങളെ പ്രവേശിപ്പിച്ച് ഫെസ്റ്റിവൽ ഏരിയയിലെ ഹരിത ഇടങ്ങളും ഉത്സവ അന്തരീക്ഷവും ആസ്വദിക്കാം. മേളയുടെ ആദ്യത്തെ നാല് ദിവസങ്ങളിൽ സ്വദേശികളും വിദേശികളും അടക്കം വലിയ ജനക്കൂട്ടമാണ് ഇവിടെയെത്തിയത്. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.