ഐ.സി.സി യൂത്ത് വിങ് ലോക യൂത്ത് സിക്ൽസ് ഡേയുടെ ഭാഗമായി ആദരമേറ്റുവാങ്ങിയവർ വിശിഷ്ടാതിഥികൾക്കൊപ്പം
ദോഹ: ഐ.സി.സി യൂത്ത് വിങ് നേതൃത്വത്തിൽ ലോക യൂത്ത് സിക്ൽസ് ഡേ ആഘോഷിച്ചു. ഖത്തറിലെ ഇന്ത്യൻ യുവസമൂഹത്തിന്‍റെ വൈവിധ്യമാർന്ന കഴിവുകൾക്ക് പിന്തുണയും പ്രോത്സാഹനം നൽകുന്നതിന്‍റെ ഭാഗമായാണ് ആദ്യമായി യൂത്ത് സ്കിൽസ് ഡേ സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ നേട്ടങ്ങൾ സ്വന്തമാക്കിയ യുവപ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
ഖത്തർ സർവകലാശാലയിൽനിന്നും അമീറിന്‍റെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങിയ അധൃക മണികണ്ഠൻ നായർ, ആഫ്രിക്കയിൽ ഏറ്റവും ഉയരമേറിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ ഖത്തറിലെ ഇന്ത്യൻ വിദ്യാർഥിനി അൻവി അമിത് ജോഷി, ഖത്തർ സർവകലാശാലയിൽ നിന്നും ഗവേഷണ ബിരുദം സ്വന്തമാക്കിയ ഡോ. ഹർഷിത ശൈലേഷ് എന്നിവർ ചടങ്ങിൽ ആദരിച്ചു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും കോഓഡിനേറ്റിങ് ഓഫിസറുമായ സേവ്യർ ധനരാജ്, സോണി വർഗീസ്, ഡോ. കവിത മുസ്തഫ, ഐ.സി.സി പ്രസിഡന്‍റ് പി.എൻ ബാബുരാജൻ, കെ.എസ് പ്രസാദ് എന്നിവർ പ്രതിഭകൾക്ക് മൊമന്‍റോ സമ്മാനിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്‍റ് വിനോദ് നായർ, കെ.എസ്.ക്യൂ പ്രസിഡന്‍റ് മഹേഷ് ഗൗഡ, ഐ.സി.സി വൈസ് പ്രസിഡന്‍റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, രജിനി മൂർത്തി, കമല ഠാകുർ, അഫ്സൽ മജീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുഖ്യതിഥിയായി പങ്കെടുത്ത സേവ്യർ ധനരാജും, ടോസ്റ്റ് മാസ്റ്റർ ഡി.ടി.എം സോണി വർഗീസും സംസാരിച്ചു. യൂത്ത് വിങ് ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ ബന്ദകവിയുടെ നേതൃത്വത്തിൽ പ്രവർത്തകർ നേതൃത്വം നൽകി. തുടർന്ന് സംഗീത, നൃത്ത, കലാപരിപാടികൾക്കും വേദിയായി. ചെണ്ടമേളം, ഫാഷന ഷോ എന്നിവയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.