യൂ​ത്ത് ഫോ​റം ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് കി​ക്ക് സീ​സ​ൺ വ​ൺ- ഇ​ന്റ​ർ യൂ​നി​റ്റ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ​നി​ന്ന്

യൂ​ത്ത് കി​ക്കി​ന് പ്രൗ​ഢ സ​മാ​പ​നം; അ​ൽ മെ​സി​ല എ​ഫ്.​സി ജേ​താ​ക്ക​ൾ

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ത്ത് ഫോ​റം ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് കി​ക്ക് സീ​സ​ൺ വ​ൺ- ഇ​ന്റ​ർ യൂ​നി​റ്റ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് സ​മാ​പ​നം. 26 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ അ​സീ​സി​യ എ​ഫ്.​സി​ക്കെ​തി​രെ (0 -1) അ​ൽ മെ​സി​ല എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. മി​ക​ച്ച താ​ര​മാ​യി അ​ജ്മ​ൽ, മി​ക​ച്ച ഗോ​ളി​യാ​യി ഷാ​ഫി​ർ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്റ് എം.​ഐ. അ​സ്‌​ലം തൗ​ഫീ​ഖ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഷു​ക്കൂ​ർ, യൂ​ത്ത് ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ബി​ൻ​ഷാ​ദ് പു​ന​ത്തി​ൽ, റ​ഷാ​ദ് മു​ബാ​റ​ക് അ​മാ​നു​ല്ല എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. യൂ​ത്ത് ഫോ​റം കാ​യി​ക വി​ഭാ​ഗം ക​ൺ​വീ​ന​വ​ർ മു​ഹ​മ്മ​ദ് ശാ​ക്കി​ർ, സ​മി​തി അം​ഗ​ങ്ങ​ളാ​യ മൂ​മി​ൻ ഫാ​റൂ​ഖ്, വി.​കെ. ഷ​നാ​സ്, ജീ​ഷി​ൻ അ​ബൂ​ബ​ക്ക​ർ, ഷാ​ദ്, അ​ന​സ്, അ​സ്ജ​ദ്, ഹ​സ​നു​ൽ ബ​ന്ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ടൂ​ർ​ണ​മെ​ന്റി​ൽ മെ​ഡി​ക്ക​ൽ സേ​വ​ന​ത്തി​നാ​യി ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി​ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Youth Kick ends in style; Al Mesila FC emerges as winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.