യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച മൂന്നാമത് ഇന്റർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾ
യൂത്ത് ഫോറം ഇന്റർ സോൺ ബോക്സ് ക്രിക്കറ്റ്: റയ്യാനെ വീഴ്ത്തി മദീന ഖലീഫ സോണിന് കിരീടം
ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച മൂന്നാമത് ഇന്റർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ മദീന ഖലീഫ സോൺ ജേതാക്കളായി. സ്മാഷ് അക്കാദമിയിൽ നടന്ന കലാശപ്പോരിൽ റയ്യാൻ സോണിനെ പരാജയപ്പെടുത്തിയാണ് മദീന ഖലീഫ ഇന്റർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയത്.
ദോഹ, തുമാമ, റയ്യാൻ, മദീന ഖലീഫ, വക്ര എന്നീ സോണുകളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. മികച്ച ബാറ്റ്സ്മാനായി നജീബ് (മദീന ഖലീഫ), മികച്ച ബൗളർ ആയി ജാബിർ (മദീന ഖലീഫ) എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് ഫോറം പ്രസിഡന്റ് എം.ഐ. അസ്‌ലം തൗഫീഖ്, ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ, യൂത്ത് ഫോറം വൈസ് പ്രസിഡന്റുമാരായ ബിൻഷാദ് പുനത്തിൽ, റഷാദ് മുബാറക് അമാനുല്ല, സ്പോർട്സ് കൺവീനർ മുഹമ്മദ് ഷാക്കിർ എന്നിവർ സമ്മാന വിതരണം നടത്തി. യൂത്ത് ഫോറം കായിക വിഭാഗം കൺവീനവർ മുഹമ്മദ് ശാക്കിർ, സമിതി അംഗങ്ങളായ അസ്ജദ്, മൂഅ്മിൻ ഫാറൂഖ്, ജീഷിൻ അബൂബക്കർ, ഷാദ്, ഹസനുൽ ബന്ന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.