Posted On
date_range Updated On
date_range ഉന്നത വിജയികളെ അനുമോദിച്ചു
ദോഹ: കേരള മദ്‌റസ എജുക്കേഷന്‍ ബോര്‍ഡ് മജ്‌ലിസ് ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ദോഹ അൽ മദ്‌റസ അല്‍ ഇസ്‌ലാമിയയില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
ടോപ്പേഴ്‌സ് ലിസ്റ്റില്‍ ഇടം നേടിയ ഹയാല്‍ ഹാറൂൻ, ആഇശ അല്‍ ഹസനി, അയന്ന ലക്കല്‍, മർയം റയ്യാന്‍, മുഹമ്മദ് റമദാന്‍ എന്നിവർക്ക് മെമന്റോ, സര്‍ട്ടിഫിക്കേറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു. ഡോ. മുഹമ്മദ് സബാഹ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പൽ അസ്‌ലം ഈരാറ്റുപേട്ട, സെക്കണ്ടറി വിഭാഗം തലവന്‍ മുഹമ്മദലി ശാന്തപുരം, മദ്‌റസ സീനിയര്‍ അധ്യാപകരായ ഇബ്‌റാഹീം കുന്നുമ്മല്‍, മുന മുഹമ്മദ് സലീം എന്നിവര്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരിപാടിക്ക് അധ്യാപകരും അധ്യാപകേതര ജീവനക്കാരും നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.