കേരള എന്റർപ്രണേഴ്സ് ക്ലബിന് പുതിയ ഭാരവാഹികൾ
ദോഹ: ഖത്തറിലെ ചെറുകിട ഇടത്തരം വ്യാപാര മേഖലകളിൽ നേതൃപരമായ പങ്കു വഹിക്കുന്ന ബിസിനസ് കൂട്ടയ്മയായ കേരള എന്റർപ്രണേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിറ്റ്ക്കോ നിസാർ ചെയർമാനായും ശശിധര പണിക്കർ, ജോർജ് മോറിസൻ എന്നിവരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു.
പി. അസ്ഹർ അലി (അൽ ഹായിക്കി) യാണ് പ്രസിഡന്റ്. ഫഹദ് (സ്പ്രിങ് ഇന്റർനാഷണൽ) ജനറൽ സെക്രട്ടറിയായും ആസാദ് ട്രഷറർ ആയും ചുമതല ഏറ്റെടുത്തു. വൈസ് പ്രസിഡന്റുമാരായി ഫിറോസ് നാട്ടു, അബ്ദുൽ അഹദ് (ജിയോ പാനൽ), നിഷാം (ക്യു ബോക്സ്), അബ്ദുൽ റസാക് എന്നിവരെയും സെക്രട്ടറിമാരായി സജീർ, അനീസ് മുവാറ്റുപുഴ, വി.കെ. ഷമീർ, ഹാഫിസ്, ഷൈനി കബീർ, സുബൈർ എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ സാഹചര്യത്തിൽ സംരംഭ മേഖലകളിൽ വന്നു കൊണ്ടിരിക്കുന്ന സാധ്യതകളെയും വെല്ലുവിളികളെയും ജാഗ്രതയോടെ നോക്കി കാണുവാൻ സംരംഭകർക്ക് സാധ്യമാകേണ്ടതുണ്ടെന്ന് ചുമതല ഏറ്റെടുത്ത പ്രസിഡന്റ് അസ്ഹർ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.