Posted On
date_range Updated On
date_range യൂത്ത് ഫോറം അഭിനന്ദനമർപ്പിച്ചു
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ ഉത്തരവു പ്രകാരം മന്ത്രിയായി നിയുക്തനായ ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം ചെയർമാൻ പ്രഫ. ഇബ്രാഹീം ബിൻ സ്വാലിഹ് അൽ നുഐമിയെ യൂത്ത് ഫോറം നേതാക്കൾ സന്ദർശിച്ച് അഭിനന്ദനമർപ്പിച്ചു. കതാറ ഡി.ഐ.സി.ഐ.ഡി കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ, സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് ടി.കെ. കാസിം, യൂത്ത് ഫോറം കേന്ദ്ര സമിതി അംഗം എം.ഐ. അസ്ലം തൗഫീഖ്, അബ്സൽ അബ്ദുട്ടി, റഖീബ് മേലാറ്റൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.