കുടിവെള്ളത്തിെൻറ ഗുണമേന്മ അളക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള അൽതുമാമയിലെ കഹ്റമ ലാബ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് ആൽഥാനി ഉദ്ഘാടനം ചെയ്യുന്നു
കുടിവെള്ളത്തിെൻറ ഗുണമേന്മ ഉറപ്പുവരുത്തുന്ന കഹ്റമയുടെ ലാബ് അൽതുമാമയിൽ പ്രവർത്തനം തുടങ്ങിദോഹ: കുടിവെള്ളത്തിെൻറ കാര്യത്തിൽ മികച്ച ഗുണമേന്മ കാത്തുസൂക്ഷിക്കുന്ന ഖത്തറിൽ മറ്റൊരു ചുവടുവെപ്പുകൂടി. വെള്ളത്തിെൻറ ഗുണമേന്മ അളക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ േറഷെൻറ (കഹ്റമ) ലാബ് അൽതുമാമയിൽ പ്രവർത്തനം തുടങ്ങി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിെൻറ എല്ലാഭാഗത്തും ഉന്നതഗുണമേന്മയുള്ള കുടിവെള്ളമാണ് വിതരണം ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് ലാബ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച സൗകര്യങ്ങളാണ് ലാബിൽ ഉള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉന്നത ഗുണമേന്മയുള്ള ഉപകരണങ്ങളാണ് ഇവിടെയുള്ളത്. വെള്ളത്തിെൻറ ഗുണമേന്മപരിശോധനരംഗത്തെ ആധുനിക സംവിധാനങ്ങളാണ് ലാബിൽ ഉള്ളതെന്നും ഇത് രാജ്യത്തിന് ഏെറ മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ള കുടിവെള്ളമാണ് ഖത്തറിെൻറ വിവിധ ഭാഗങ്ങളിലെ ജനങ്ങൾക്ക് ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ കഴിയും. ലാബിലെ മിക്ക ഉപകരണങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സൗഹൃദമായവയാണ്. ആഗോള സുസ്ഥിരത നിർണയ സംവിധാനം (ജി.എസ്.എ.എസ്) പ്രകാരമാണ് ലബോറട്ടറി സ്ഥാപിച്ചത്. സൗരോർജം ഉപയോഗിച്ചാണ് വെള്ളം ചൂടാക്കൽ, ജലസേചനത്തിനായി വെള്ളം പുനഃചംക്രമണം നടത്തൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത്. ൈവദ്യുതിയും മറ്റ് ഊർജവും പരമാവധി സംരക്ഷിക്കുന്ന തരത്തിലാണ് ലാബിെൻറ പ്രവർത്തനം. ഇലക്ട്രിക് കാറുകൾ റീചാർജ് ചെയ്യാനുള്ള സ്റ്റേഷനും ഇതോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.