വുകൈർ റോഡ് നവീകരണത്തിൻെറ രൂപരേഖ

വുകൈർ റോഡ് നവീകരണം തുടങ്ങി; രണ്ട് റൗണ്ട് എബൗട്ടുകൾ ഇൻറർസെക്​ഷനാകും

ദോഹ: ദക്ഷിണ ദോഹ മേഖലയിലെ ആഭ്യന്തര റോഡുകളുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി (രണ്ടാം ഘട്ടം) അൽ വുകൈർ റോഡ് വികസന -നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. രണ്ട് കിലോമീറ്റർ നീളത്തിൽ രണ്ട് റൗണ്ട്എബൗട്ടുകൾ ഇൻറർസെക്​ഷനുകളാക്കുന്നതുൾപ്പെടെയാണ് പദ്ധതിയിലെ നിർമാണ പ്രവർത്തനങ്ങൾ. പ്രദേശത്തെ അടിസ്​ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വുകൈർ റോഡിലെ ഏറ്റവും തിരക്കേറിയ രണ്ട് റൗണ്ട്എബൗട്ടുകളായ ഹെൽത്ത് സെൻറർ റൗണ്ട്എബൗട്ട്, വക്റ ആശുപത്രി റൗണ്ട്എബൗട്ട് എന്നിവയാണ് സിഗ്​നൽ നിയന്ത്രിത ഇൻറർസെക്​ഷനുകളാക്കി മാറ്റുന്നത്. പ്രദേശത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും വ്യാപാര സ്​ഥാപനങ്ങളിലേക്കും വിദ്യാഭ്യാസ, ആരോഗ്യ സ്​ഥാപനങ്ങളിലേക്കും എത്തുന്നതിൽ രണ്ട് റൗണ്ട് എബൗട്ടുകളും വലിയ പങ്കാണ് വഹിക്കുന്നതെന്ന് പ്രോജക്ട് എൻജിനീയർ മുനീറ അൽ മുഹന്നദി പറഞ്ഞു.

രണ്ട് കിലോമീറ്റർ റോഡ് നവീകരണത്തോടൊപ്പം ഇരുവശത്തേക്കുമായി നാല് കിലോമീറ്റർ ദൈർഘ്യത്തിൽ കാൽനടപ്പാത നിർമിക്കും. നിർമാണം പൂർത്തിയാകുന്നതോടെ പുതിയ തെരുവുവിളക്കുകൾ പ്രദേശത്ത് വെളിച്ചമേകും. ഭൂഗർഭജല ഡ്രെയ്​നേജ് ശൃംഖലയും അഴുക്കുചാൽ ശൃംഖലയും പദ്ധതിയുടെ ഭാഗമായി നവീകരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.