അൽ മിഅറാദ്-4ൽ പ്രവർത്തനമാരംഭിച്ച പുതിയ പെട്രോൾ സ്റ്റേഷൻ
ദോഹ: വുഖൂദിെൻറ 107ാമത് പെേട്രാൾ സ്റ്റേഷൻ അൽ മിഅറാദ്-4ൽ പ്രവർത്തനമാരംഭിച്ചു.അൽ മിഅറാദ്-4ൽ വുഖൂദിെൻറ പുതിയ പെേട്രാൾ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നത് സന്തോഷപൂർവം അറിയിക്കുകയാണെന്നും പെേട്രാളിയം ഉൽപന്നങ്ങൾക്കുള്ള വർധിച്ച ആവശ്യം കണക്കിലെടുത്ത് രാജ്യത്തുടനീളം വുഖൂദിെൻറ പെേട്രാൾ സ്റ്റേഷൻ ശൃംഖല വ്യാപിക്കുന്നതിെൻറ ഭാഗമായാണ് പുതിയ സ്റ്റേഷൻ തുറന്നതെന്നും വുഖൂദ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സഅദ് റാഷിദ് അൽ മുഹന്നദി പറഞ്ഞു.
വുഖൂദിന് കീഴിൽ പുതിയ പെേട്രാൾ സ്റ്റേഷനുകളുടെ നിർമാണം നടക്കുകയാണെന്നും പദ്ധതി പൂർത്തിയാക്കുന്നതിൽ സഹകരിച്ച പൊതു, സ്വകാര്യ മേഖലക്ക് നന്ദി അറിയിക്കുകയാണെന്നും അൽ മുഹന്നദി കൂട്ടിച്ചേർത്തു.8000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഉം സലാൽ പെേട്രാൾ സ്റ്റേഷനിൽ നാല് നിരകളിലായി എട്ട് ഡിസ്പെൻസറുകളാണ് ലൈറ്റ് വാഹനങ്ങൾക്കായി സ്ഥാപിച്ചിരിക്കുന്നത്.
അൽ മിഅറാദ് മേഖലയിലെയും സമീപപ്രദേശങ്ങളിലെയും ഇന്ധന ആവശ്യങ്ങൾക്ക് ഏറെ പരിഹാരമാകുന്നതാണ് പുതിയ സ്റ്റേഷൻ.പുതുതായി പ്രവർത്തനമാരംഭിച്ച ഉം സലാൽ പെേട്രാൾ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സിദ്റ സ്റ്റോറും ഷഫാഫ് എൽ.പി.ജി സിലിണ്ടർ വിൽപനയും വുഖൂദ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.