ദോഹ: ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്ര സംസ്കാരം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ഒക്ടോബർ നാലു മുതൽ ഏഴു വരെ അൽ തുറായ പ്ലാനറ്റേറിയത്തിൽ ശാസ്ത്ര -സാംസ്കാരിക പരിപാടികൾ, വർക്ക്ഷോപ്പുകൾ, പ്രഭാഷണങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവ നടക്കും.
'ചന്ദ്രന്റെ വിവിധ ഘട്ടങ്ങൾ' എന്ന വിഷയത്തിൽ ഡോ. ബഷീർ മർസൂഖ്, അസ്ട്രോണമിക്കൽ ഫോട്ടോഗ്രഫിയുടെ അടിസ്ഥാനങ്ങൾ എന്ന വിഷയത്തിൽ റാബിയ അൽ കുവാരിയും പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.