ദോഹ: ഖത്തർ ഡയബറ്റിസ് അസോസിയേഷൻ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. പ്രമേഹബോധവത്കരണത്തിനും രോഗനിർണയത്തിനും ആരോഗ്യകരമായ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കാനുമായി വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് ആറു മണിവരെ ആസ്പയർ പാർക്കിൽ വിവിധങ്ങളായ പരിപാടികൾ നടക്കും.
ആഘോഷിക്കുന്നു. പരിപാടിയിൽ ആരോഗ്യ ബോധവത്കരണ സെഷനുകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ, വാക്കത്തോൺ ഉൾപ്പെടുന്ന നിരവധി പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട്.പ്രമേഹ രോഗവുമായി ജീവിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും ബോധവത്കരിച്ച് ശക്തമാക്കുകയും ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യാനാണ് ഈ പരിപാടിയിലൂടെ ഖത്തർ ഡയബറ്റിസ് അസോസിയേഷൻ ലക്ഷ്യമിടുന്നത്. കുടുംബങ്ങളെയും കുട്ടികളെയും ആരോഗ്യബോധവത്കരണ ദിനാചരണത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 55305498
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.