ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഒമാൻ-ഖത്തർ മത്സരത്തിൽനിന്ന്

ലോകകപ്പ് യോഗ്യത: ഖത്തറിനെ സമനിലയിൽ തളച്ച് ഒമാൻ

മസ്കത്ത്: ലോകകപ്പ് യോഗ്യത നാലാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ശക്തരായ ഖത്തറിനെ സമനിലയിൽ തളച്ച് ഒമാൻ. ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഇരു ടീമുകളും ഗോളൊന്നും അടിക്കാതെ പിരിയുകയായിരുന്നു. ഇതോ​ടെ യു.എ.ഇക്ക് എതിരെയുള്ള ഇനിയുള്ള മത്സരങ്ങൾ ഇരുടീമിനും നിർണായകമായി. പന്തടക്കത്തിലും ആക്രമണങ്ങളിലും ഒരുപിടി മുന്നിലായിരുന്നു ഖത്തർ.

 

എന്നാൽ, മികച്ച പ്രതിരോധമൊരുക്കി അന്നാബികളുടെ മുന്നേറ്റത്തെ റെഡ് വാരി​​യേഴ്സ് തടഞ്ഞിടുകയായിരുന്നു. വളരെ കരുതലോടെയായിരുന്നു ഇരുടീമുകളും തുടക്കത്തിൽ കളിച്ചത്. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്ന നേട്ടം മുതലെടുത്ത് ഖത്തർ കളിയിൽ ആധ്യപത്യം പുർലർത്തുന്ന കാഴചയായിരുന്നു പിന്നീട് കണ്ടത്. ഇ​തോടെ ഇരു വിങ്ങുകളിലുമായി എതിരാളികൾ ആക്രമണം കനപ്പിച്ചു.

എന്നാൽ, ഒമാന്റെ ശക്തമായ പ്രതിരോധ നിരയിൽ തട്ടി ലക്ഷ്യം കാണാ​തെ പോകുകയായിരുന്നു. ഗോൾ വല ലക്ഷ്യമാക്കി ഖത്തർ 12 ഷോട്ടുകളിതിർത്തപ്പോൾ ഒമാൻ ആറെണ്ണവും പായിച്ചു. രണ്ടാം പകുയിൽ ഖത്തർ കൂടുതൽ ആക്രമണം കനപ്പിച്ചെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ ഒമാനും കളം നിറഞ്ഞുകളിച്ചു. ഇതിനിടക്ക് ഇരുകൂട്ടർക്കും അവസരങ്ങൾ തുറന്ന് കിട്ടിയെങ്കിലും ആർക്കും വലകുലുക്കാതെ അവസാന വിസിൽ മുഴങ്ങുകയായിരുന്നു.

Tags:    
News Summary - World Cup qualification: Oman draws with Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.