ലോകകപ്പ്​ പരിശ​ീലന വേദികൾ നിർമാണം പുരോഗമിക്കുന്നു: അടുത്ത വർഷത്തോടെ തയാർ

ദോഹ: 2022ൽ നടക്കാനിരിക്കുന്ന അറബ് ലോകത്തെ ആദ്യ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായുള്ള പരിശീലന ഗ്രൗണ്ടുകളു ടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. 2019 അവസാനത്തോടെ മുഴുവൻ ഗ്രൗണ്ടുകളുടെയും നിർമാണം പൂർത്തിയാക്കാനാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ പദ്ധതി. നിർമാണം അവസാനത്തോടടുക്കുന്ന പരിശീലന വേദികളുടെ ചിത്രങ്ങൾ സുപ്രീം കമ്മിറ്റി തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു. ഒനൈസ, ഖത്തർ യൂനിവേഴ്സിറ്റി, ദോഹ ഗോൾഫ് ക്ലബ് തുടങ്ങി രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലെ പരിശീലന ഗ്രൗണ്ടുകളുടെ നിർമാണത്തിന്​ സുപ്രീം കമ്മിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്.

2019 അവസാനത്തോടെ മുഴുവൻ ഗ്രൗണ്ടുകളുടെയും നിർമ്മാണം പൂർത്തിയാകുമെന്നും സുപ്രീം കമ്മിറ്റി ട്വീറ്റ് ചെയ്തു. ലോകോത്തര നിലവാരത്തിലുള്ള പരിശീലന ഗ്രൗണ്ടുകളാണ് സജ്ജമാക്കുന്നത്​. ഇൗ വർഷം തന്നെ ചില ​ഗ്രൗണ്ടുകൾ പൂർത്തിയാകുമെന്ന്​ സുപ്രീം കമ്മിറ്റി ട്രെയിനിംഗ് സൈറ്റ്സ്​ മാനേജർ അഹ്മദ് അൽ ഉബൈദലി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്​റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 55 കിലോമീറ്ററാണെന്നും കുറഞ്ഞ സമയമെടുത്തുള്ള യാത്ര കളിക്കാർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. പരിശീലന ഗ്രൗണ്ടുകളോടൊപ്പം കളിക്കാർക്കും ഒഫീഷ്യൽസിനും താമസിക്കാനും യോഗങ്ങൾ ചേരാനും െഡ്രസിംഗിനുമായി മോഡ്യുലാർ ബിൽഡിംഗുകൾ പണി കഴിപ്പിക്കും. പ്രത്യേക പാർക്കിംഗ് സൗകര്യവും ജനങ്ങൾക്ക് പരിശീലനം കാണുന്നതിനുള്ള സൗകര്യവും സജ്ജീകരിക്കുന്നുണ്ട്. ലോകകപ്പിന് ശേഷം പരിശീലന ഗ്രൗണ്ടുകൾ പൊതു കായിക സൗകര്യങ്ങൾക്കായി ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ പദ്ധതി.

Tags:    
News Summary - world cup-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.