ഖത്തർ ലോകകപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട കരാറിൽ ഫിഫ സെക്യൂരിറ്റി ഡയറക്ടൻ ഹെൽമട്ട് സപാനും എസ്.എസ്.ഒ.സി ചെയർമാൻ മേജർ ജനറൽ എൻജിനീയർ അബ്ദുല അസീസ് അബ്ദുല്ലാ അൽ അൻസാരിയും ഒപ്പുവെച്ചശേഷം
ദോഹ: 2022 ലോകകപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട് ഫിഫയും ഖത്തർ ലോകകപ്പ് സംഘാടക സമിതിയും കരാറിൽ ഒപ്പുവെച്ചു. അടുത്തവർഷം രാജ്യം വേദിയാവുന്ന ലോകകപ്പിെൻറ സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും സംബന്ധിച്ചാണ് ഇരുവരും ധാരാണയായത്. ടൂർണമെൻറിെൻറ സംഘാടനം, സ്റ്റേഡിയങ്ങളിലെയും മറ്റും സുരക്ഷാ സംവിധാനം എന്നിവയിൽ ഫിഫയും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ലോകകപ്പിെൻറ ഖത്തറിലെ പ്രാദേശിക ഫിഫ സമിതിയും ഒന്നിച്ച് പ്രവർത്തിക്കും.
ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സുരക്ഷ ഓപറേഷൻസ് കമ്മിറ്റി (എസ്.എസ്.ഒ.സി) ചെയർമാൻ മേജർ ജനറൽ എൻജിനീയർ അബ്ദുല്ല അസീസ് അബ്ദുല്ല അൽ അൻസാരിയും ഫിഫ സേഫ്റ്റി, സെക്യൂരിറ്റി ആൻഡ് ആക്സസ് ഡയറക്ടർ ഹെൽമട്ട് സ്പാനും ഒപ്പുവെച്ചു. ലോകകപ്പിെൻറ അവസാനവട്ട തയാറെടുപ്പിലെ നിർണായകമായ നടപടിയാണ് ഈ കരാറെന്ന് മേജർ ജനറൽ അൽ അൻസാരി പറഞ്ഞു.
ലോകകപ്പുമായി ബന്ധപ്പെട്ട സുരക്ഷ സംവിധാനത്തിൽ ഫിഫയുമായി തന്ത്രപരമായ സഹകരണത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.വരുംവർഷം ഏറ്റവും മികച്ച ലോകകപ്പ് ഒരുക്കുന്നതിൽ ശ്രദ്ധേയ ചുവടുവെപ്പാണ് സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട കരാറെന്ന് ഹെൽമട്ട് സ്പാൻ അറിയിച്ചു.ഖത്തറിെൻറ ലോകകപ്പ് തയാറെടുപ്പിനെയും സുരക്ഷാ ഒരുക്കത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ഈ വർഷം നവംബർ-ഡിസംബറിലായി രാജ്യം വേദിയാവുന്ന ഫിഫ അറബ് കപ്പിലെ പരിചയം ലോകകപ്പിന് തയാറെടുക്കുന്നതിൽ ഏറെ ഗുണം ചെയ്യുമെന്നും ഹെൽമട്ട് സ്പാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.