ദോഹ: അനോക് ലോക ബീച്ച് ഗെയിംസിലെ ബീച്ച് വോളിബാൾ ഗ്രൂപ് മത്സരത്തിൽ ഖത്തറിന് ജയം. വോളിബാൾ രാജ്യാന്തര ഗവേണിങ് ബോഡിയുടെ അംഗീകാരത്തോടെ ആദ്യമായി നടപ്പാക്കിയ 4x4 ഫോർമാറ്റിൽ മത്സരിച്ച ആതിഥേയരായ ഖത്തറിന് പൂളിലെ ആദ്യ മത്സരത്തിൽ ജയം. ഇന്തോനേഷ്യയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ഖത്തർ പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റുകൾ ഇരുടീമുകളും വീതംവെച്ചതോടെ മൂന്നാം സെറ്റ് നിർണായകമായി. സ്വന്തം നാട്ടിലെ ചാമ്പ്യൻഷിപ്പിൽ വീറോടെ പോരാടിയ ഖത്തറിന് നാട്ടുകാരുടെ പിന്തുണകൂടിയായതോടെ മൂന്നാം സെറ്റ് ജയിക്കാനായി. അതേസമയം, ബീച്ച് വോളിയിലെ അതികായരായ അമേരിക്കക്ക് ആദ്യ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി. ബീച്ച് വോളിയിൽ ആദ്യമായി മത്സരിക്കാനെത്തിയ ജർമനിയിലെ യുവതാരങ്ങൾക്ക് മുന്നിലാണ് അമേരിക്ക അടിയറവു പറഞ്ഞത്. ആദ്യ രണ്ട് സെറ്റുകളിൽ ഇരുടീമുകളും തുല്യത പാലിച്ചെങ്കിലും നിർണായക സെറ്റിൽ ജയം ജർമൻ കുട്ടികൾക്കൊപ്പമായിരുന്നു. മറ്റുമത്സരങ്ങളിൽ ആസ്േട്രലിയ ചിലിയെയും പോളണ്ട് മൊസാംബികിനെയും പരാജയപ്പെടുത്തി. വനിതകളുടെ വോളിയിൽ വൈൽഡ് കാർഡ് എൻട്രിയുമായെത്തിയ കുഞ്ഞു രാജ്യമായ വാൻവാറ്റു കാനഡയെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി ഞെട്ടിച്ചു.
ബീച്ച് സോക്കർ: 12 കളികളിൽ പിറന്നത് 113 ഗോളുകൾ !
ലോക ബീച്ച് ഗെയിംസിെൻറ ഭാഗമായി നടക്കുന്ന ബീച്ച് ഫുട്ബാളിെൻറ ആദ്യദിനം പിറന്നത് 113 ഗോളുകൾ. ഗെയിംസിെൻറ ആദ്യ ഗോളിനുടമ റഷ്യയുടെ ലിയുബോവ് കോമറോവയാണ്. ജപ്പാെൻറ ഒസു മൊറൈറ നാല് ഗോളുകൾ നേടി ശനിയാഴ്ച കരുത്തുകാട്ടി. ഉറുഗ്വായ്ക്കെതിരെ 7-2 നാണ് ഒസുവിെൻറ മികവിൽ ജപ്പാൻ ജയിച്ചത്. ഒസുവിെൻറ കരിയറിലെ നൂറാം ഗോളും ഇന്നലെ കരസ്ഥമാക്കി.അതേസമയം, സ്വിറ്റ്സർലൻഡ് ഒമ്പതിനെതിരെ 10 ഗോളുകൾക്ക് യു.എ.ഇയെ പരാജയപ്പെടുത്തി. നോയൽ റോബിൻസൺ നാലു ഗോളുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റി. ബ്രസീൽ ഒന്നിനെതിരെ ഒമ്പതു ഗോളുകൾക്ക് മൊറോക്കോയെയും നാലിനെതിരെ അഞ്ചുഗോളുകൾക്ക് ഇറാൻ യുക്രെയ്നെയും പരാജയപ്പെടുത്തി നില ഭദ്രമാക്കി. മറ്റു മത്സരങ്ങളിൽ ഇറ്റലി, സ്പെയിൻ, സെനഗൽ, റഷ്യ എന്നിവർ ആദ്യ മത്സരം ജയത്തോടെ തുടങ്ങി. രണ്ടാം റൗണ്ടു മത്സരങ്ങൾ ഞായറാഴ്ച നടക്കും.
വനിതകളുടെ മത്സരത്തിൽ റഷ്യ 3-1ന് അമേരിക്കയെയും ബ്രിട്ടൻ 5-4ന് പരാഗ്വേയെയും പരാജയപ്പെടുത്തി. ബ്രസീൽ, റഷ്യ, ഇറ്റലി, സ്പെയിൻ എന്നിവരും ആദ്യ മത്സരങ്ങളിൽ വിജയം നേടി.ബാസ്കറ്റ് ബാൾ, ബീച്ച് ഹാൻഡ്ബോൾ, ബീച്ച് സോക്കർ, ബീച്ച് ടെന്നിസ്, ബീച്ച് വോളി, ബൗൾഡറിങ്, കൈറ്റ്ഫോയിൽ റേസിങ്, ഓപൺ വാട്ടർ നീന്തൽ ഫൈനൽ, വാട്ടർ സ്കി എന്നിവ ഞായറാഴ്ച നടക്കും.
ഹാൻഡ്ബാളിൽ ഖത്തറിെൻറ വിജയക്കുതിപ്പ്
ഗ്രൂപ് ബിയിൽ ബീച്ച് ഹാൻഡ്ബാളിൽ ശനിയാഴ്ച കണ്ടത് ഖത്തറിെൻറ വിജയക്കുതിപ്പ്. കളിച്ച നാലു മത്സരങ്ങളിലും ജയിച്ച് ഗ്രൂപ്പിൽ ഒന്നാമതാണ് ഖത്തർ. ഉറുഗ്വായ്, തുനീഷ്യ എന്നിവരാണ് ഇന്നലെ ഖത്തറിന് മുന്നിൽ അടിയറവു പറഞ്ഞത്. ഗ്രൂപ് ബിയിൽ നാലു മത്സരങ്ങളിലും പരാജയമറിയാതെ ഡെൻമാർക്കും മുന്നേറുന്നുണ്ട്. ബ്രസീലിനെയാണ് ഡെന്മാർക്ക് തങ്ങളുടെ അവസാന മത്സരത്തിൽ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.