ദോഹ: ഈ വർഷത്തെ മികച്ച അത്ലറ്റിനെ കണ്ടെത്താനുള്ള ലോക അത്ലറ്റിക് ഫെഡറേഷെൻറ അവസാന പട്ടികയിൽ ഖത്തറിെൻറ അഭിമാനതാരം മുതസ് ഇസ്സ ബർഷിം ഇടംപിടിച്ചു.
പത്ത് പേരടങ്ങുന്ന പട്ടികയിലാണ് ബർഷിം ഉൾപ്പെട്ടിരിക്കുന്നത്. ഈ വർഷം നവംബർ 24ന് മൊണോകോയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് പ്രഖ്യാപനമുണ്ടാകും.
പുരുഷ–വനിത വിഭാഗങ്ങളിൽ നിന്നായി 10 അത്ലറ്റുകൾ വീതമാണ് ലോകത്തിലെ മികച്ച അത്ലറ്റിനെ കണ്ടെത്താനുള്ള അന്തിമ പട്ടികയിൽ ഇടം പിടിക്കുക.
ബർഷിമിന് പുറമേ, ബ്രിട്ടെൻറ ഇതിഹാസ താരം മുഹമ്മദ് ഫറ, ജമൈക്കയുടെ ഒമർ മക്ലിയോഡ്, കെനിയയുടെ എലിജ മനൻഗോയ്, ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാൻ നികേർക്, അമേരിക്കയുടെ ക്രിസ്റ്റ്യൻ ടൈലർ തുടങ്ങിയ പ്രമുഖ താരങ്ങളും പട്ടികയിലുണ്ട്. അതേസമയം, എത്യോപ്യയുടെ അൽമാസ് അയാന, ഒാസ് ട്രേലിയയുടെ സാലി പിയേഴ്സൺ, ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമന്യ തുടങ്ങിയവർ വനിതകളുടെ അന്തിമപട്ടികയിൽ സ്ഥാനം പിടിച്ചവരാണ്.
മൂന്ന് ഘട്ടങ്ങളിലായാണ് മികച്ച അത്ലറ്റിനെ കണ്ടെത്താനുള്ള വോട്ടിംഗ് നടക്കുകയെന്ന് ഫെഡറേഷൻ വ്യക്തമാക്കുന്നു. ഫെഡറേഷൻ സമിതിയും അത്ലറ്റിക് ഫെഡറേഷൻ അംഗങ്ങളും ഇ–മെയിൽ വഴി തങ്ങളുടെ വോട്ട് രേഖപ്പെടുത്തും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആരാധകർക്ക് ഫെഡറേഷെൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി തങ്ങളുടെ വോട്ട് രേഖപ്പെടുത്താം. ഓരോ അത്ലറ്റിനും പ്രത്യേകം ഗ്രാഫിക്സ് പോസ്റ്റ് ഫേസ്ബുക്കിലും ട്വിറ്ററിലുമായി ഈ ആഴ്ചയിൽ പോസ്റ്റ് ചെയ്യും. വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവസാന തിയ്യതി ഒക്ടോബർ 16ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.