ദോഹ: ദോഹയിൽനിന്ന് ദൂരെ ദിക്കുകളിൽ താമസിക്കുന്ന അർഹരായവരിലേക്ക് ഇഫ്താർ കിറ്റുകളുമായി വിമൻ ഇന്ത്യ ഖത്തർ.
വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികൾ ഉൾപ്പെടെ 3500 പേർക്കുള്ള ഇഫ്താർ കിറ്റുകൾ ഈ മാസം 21ന് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വീട്ടിൽ പാചകം ചെയ്ത ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ വർഷം 3000 കിറ്റുകളാണ് വിമൻ ഇന്ത്യ ഖത്തർ ലേബർ ക്യാമ്പുകളിലേക്ക് വിതരണം ചെയ്തത്.
സഹകരിക്കാൻ താൽപര്യമുള്ള വീട്ടമ്മാർക്ക് 3344 2038 ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.