വി​​മ​​ൻ ഇ​​ന്ത്യ ഖ​​ത്ത​​ർ സം​​ഘ​​ടി​​പ്പി​​ച്ച ഇ​​ഫ്താ​​ർ വി​​രു​​ന്നി​​ന്റെ ഭാ​​ഗ​​മാ​​യി ന​​ട​​ന്ന സൗ​​ഹൃ​​ദ ച​​ർ​​ച്ച​​യി​​ൽ​​നി​​ന്ന്

വി​മ​ൻ ഇ​ന്ത്യ ഇ​ഫ്താ​ർ വി​രു​ന്ന്

ദോ​​ഹ: ഖ​​ത്ത​​റി​​ലെ സാ​​മൂ​​ഹി​​ക സാം​​സ്കാ​​രി​​ക അ​​ധ്യാ​​പ​​ന ആ​​രോ​​ഗ്യ മേ​​ഖ​​ല​​ക​​ളി​​ൽ ഉ​​ള്ള പ്ര​​മു​​ഖ വ​​നി​​ത​​ക​​ൾ​​ക്കാ​​യി വി​​മ​​ൻ ഇ​​ന്ത്യ സൗ​​ഹൃ​​ദ ഇ​​ഫ്താ​​ർ വി​​രു​​ന്ന് സം​​ഘ​​ടി​​പ്പി​​ച്ചു. വി​​മ​​ൻ ഇ​​ന്ത്യ ഖ​​ത്ത​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്റ് ത്വ​​യ്യി​​ബ അ​​ർ​​ഷ​​ദ് ഇ​​ഫ്താ​​ർ സ​​ന്ദേ​​ശം ന​​ൽ​​കി. ആ​​ത്മാ​​വി​​നെ ശു​​ദ്ധീ​​ക​​രി​​ക്കാ​​നും ജീ​​വി​​ത​​ത്തി​​ന്റെ മ​​ഹ​​ത്താ​​യ ല​​ക്ഷ്യ​​ത്തി​​ൽ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കാ​​നു​​മു​​ള്ള സ​​മ​​യ​​മാ​​ണ് റ​​മ​​ദാ​​നെ​​ന്നും ആ​​ത്മീ​​യ നേ​​ട്ട​​ങ്ങ​​ൾ​​ക്കു​​പു​​റ​​മെ ആ​​രോ​​ഗ്യ​​പ​​ര​​മാ​​യ പ​​ല ഗു​​ണ​​ങ്ങ​​ളും ഈ ​​മാ​​സ​​ത്തി​​ന്റെ സ​​വി​​ശേ​​ഷ​​ത​​യാ​​ണെ​​ന്നും ഇ​​ഫ്താ​​ർ സ​​ന്ദേ​​ശം ന​​ൽ​​കി​​ക്കൊ​​ണ്ട് പ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​ൻ കോ​​ഫി ഹൗ​​സി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച വി​​രു​​ന്നി​​ൽ ഇ​​ന്ത്യ​​ൻ അ​​പെ​​ക്സ് ബോ​​ഡി​​യി​​ലേ​​ക്ക് തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട കു​​ൽ​​ദീ​​പ് കൗ​​ർ, ശാ​​ലി​​നി തി​​വാ​​രി, ഗാ​​ർ​​ഗി, ലോ​​ക കേ​​ര​​ള സം​​ഭാം​​ഗം ഷൈ​​നി ക​​ബീ​​ർ, അ​​ധ്യാ​​പി​​ക​​മാ​​രാ​​യ സ്മി​​ത ആ​​ദ​​ർ​​ശ്, ഗീ​​ത സൂ​​ര്യ​​ൻ, ഷേ​​ർ​​ലി ഡേ​​വി​​ഡ്, ത്വ​​യ്യി​​ബ ഇ​​ബ്രാ​​ഹിം, യു​​നീ​​ക് പ്ര​​തി​​നി​​ധി മി​​നി സി​​ബി, ശ്രീ​​ക​​ല ജി​​ന​​ൻ, ഷ​​ഹ​​ന ഇ​​ല്യാ​​സ്, ആ​​ർ.​​ജെ. ഫെ​​മി​​ന, ശ്രീ​​ലേ​​ഖ ലി​​ജു, ഗീ​​ത സൂ​​ര്യ​​ൻ, ഡോ. ​​ആ​​യി​​ശ സി​​ദ്ദീ​​ഖ ജാ​​സ്മി​​ൻ, ഫ​​ർ​​സീ​​ന ല​​ത്തീ​​ഫ്, ഫാ​​ത്തി​​മ ത​​സ്നീം, ആ​​ശ സാം , ​​നു​​ബ്‍ല ത​​ഹ്സീ​​ൻ, ഗേ​​ൾ​​സ് ഇ​​ന്ത്യ ഖ​​ത്ത​​ർ എ​​ക്സി​​ക്യൂ​​ട്ടി​​വ് അം​​ഗ​​ങ്ങ​​ൾ, സോ​​ണ​​ൽ ഭാ​​ര​​വാ​​ഹി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. ഹ​​നാ​​ൻ അ​​ൻ​​വ​​ർ പ്രാ​​ർ​​ഥ​​ന നി​​ർ​​വ​​ഹി​​ച്ചു. വി​​മ​​ൻ ഇ​​ന്ത്യ ഖ​​ത്ത​​ർ പ്ര​​സി​​ഡ​​ന്റ് ന​​ഹി​​യ ബീ​​വി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബ​​ബീ​​ന ബ​​ഷീ​​ർ അ​​വ​​താ​​ര​​ക​​യാ​​യി. 

Tags:    
News Summary - women India iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.