എ.കെ. മജീദ് ഹാജി (പ്രസിഡന്റ്), കെ.എ. ഹബീബ് (ജനറൽ സെക്രട്ടറി),എൻ. മൊയ്തീൻകുട്ടി (ട്രഷറർ)
ദോഹ: വയനാട് മുസ്ലിം യതീംഖാന (ഡബ്ല്യു.എം.ഒ) ഖത്തർ ഘടകം ഭാരവാഹികളായി എ.കെ. മജീദ് ഹാജി (പ്രസിഡന്റ്), പി. ഇസ്മായിൽ (സീനിയർ വൈസ് പ്രസിഡന്റ്), കെ.എ. ഹബീബ് (ജനറൽ സെക്രട്ടറി), റഈസ് അലി(ഓർഗനൈസിങ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ഉമ്മർ വാളാട് (വർക്കിങ് സെക്ര.), എൻ. മൊയ്തീൻകുട്ടി (ട്രഷ.), സുലൈമാൻ ഓർക്കാട്ടേരി, ഉബൈദ് കുമ്മങ്കോട്, മുസ്തഫ ഐക്കാരൻ, ഫൈസൽ കായക്കണ്ടി, എ.കെ. അബ്ദുൽ നാസർ കുമ്മങ്കോട്, ഹാരിസ് കൊല്ലോരാൻ, നബീൽ നന്തി (വൈസ് പ്രസി.), അസ്ലം പുല്ലൂക്കര, ബഷീർ പടിക്ക, ഹംസ കരിയാട്, യൂസഫ് മുതിര,അയാസ്,യാസർ അറഫാത്ത് (സെക്ര.) എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ 13 അംഗ ഉപദേശക സമിതിയും 25 അംഗ പ്രവർത്തകസമിതിയും രൂപവത്കരിച്ചു. ഹിലാൽ അരോമ ദർബാർ ഹാളിൽ നടന്ന യോഗത്തിൽ എ.കെ. മജീദ് ഹാജി അധ്യക്ഷതവഹിച്ചു. കെ.എ. ഹബീബ് സ്വാഗതം പറഞ്ഞു. സലീം നാലകത്ത്, സക്കരിയ മാണിയൂർ, കോയ കൊണ്ടോട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. മുജീബ് റഹ്മാൻ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. എൻ. മൊയ്തീൻകുട്ടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.