ദോഹ : പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ പേരിലുള്ള രാജ്യത്തിന്‍െറ പരമ്പരാഗത മത്സരമായ ഒട്ടകയോട്ട മല്‍സരത്തിന് ഇന്നലെ പരിസമാപ്തിയായി. ഒട്ടക നഗരമെന്നറിയപ്പെടുന്ന ശഹാനിയയില്‍ പത്യേകം തയാറാക്കിയ മൈതാനിയിലാണ് ഒട്ടക മത്സരം നടന്നത്.
ഒരാഴ്ചയോളം നീണ്ടുനിന്ന മത്സരത്തിന് രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖരും ടൂറിസ്റ്റുകളും സാധാരണക്കാരുമായി നിരവധി പേര്‍ സംബന്ധിച്ചു .ഖത്തര്‍ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ ശൈഖ് ജൗആന്‍ ബിന്‍ ഹമദ് ആല്‍ഥാനി നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി വിജയികള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തു. ദൗഹ എന്ന പേരിലുള്ള ഒട്ടകത്തിന്‍്റെ ഉടമ മുഹമ്മദ് ബിന്‍ താലിബ് ബിന്‍ ഉഖൈല്‍ നാബിത്ത് ,സുറയ്യഎന്ന പേരുള്ള ഒട്ടകത്തിന്‍്റെ ഉടമ മുളഫല്‍ മുഹമ്മദ് ആമിറി, സാലിം മുഹമ്മദ് ആമിറി എന്നിവര്‍ ശൈഖ് ജൗആനില്‍ നിന്ന് വിജയപ്പതക്കങ്ങള്‍ ഏറ്റു വാങ്ങി. അതിശക്തമായ മത്സരത്തിനാണ് ശഹാനിയ ഇന്നലെ സാക്ഷിയായത്.
മത്സരത്തിന്‍്റെ അവസാന ദിവസം അബ്ദുറഹ്മാന്‍ സാലിം മുഹമ്മദ് സആഖ് അല്‍ മറി, മുഹമ്മദ് റാഷിദ് അബ്ദുല്ല കാര്‍ ഹ്, ഹമദ് മുഹമ്മദ് സാലിം , മുബാറക് ബദാഹ് മുബാറക് , ഫറജ് അലി ഹാദി ഹാഫര്‍ അല്‍ മറി സാലിം അബ്ദുല്ല ഹമദ് ഉറൈജ് എന്നിവര്‍ ശൈഖ് ജൗആനില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചു.
രാജ്യത്തിന്‍െറ പരമ്പരാഗത വാര്‍ഷിക മത്സരത്തിന് അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്. ഗള്‍ഫിലെങ്ങുമുള്ള ദൃശ്യ, ശ്രാവ്യ,അച്ചടി മാധ്യമങ്ങള്‍ പിതാവ് അമീറിന്‍്റെ പേരിലുള്ള ഈ മത്സരത്തിന് വമ്പിച്ച വാര്‍ത്ത പ്രാധാന്യം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.