ദോഹ: അർഹതയുണ്ടായിട്ടും ടിക്കറ്റിന് പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്തതിൻെറ നെരിപ്പോടിൽ ഇനി ദിനങ്ങൾ തള്ളിനീക്കേണ്ട. നാടിെൻറ തണലിൽ അഭയം തേടാൻ കൊതിക്കുന്ന അർഹരായ പ്രവാസികൾക്കായി ‘ഗൾഫ് മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കുന്ന ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയെ നെഞ്ചിലേറ്റി ദോഹയിലെ പ്രശസ് തസ്ഥാപനങ്ങളും ഉദാരമനസ്കരും.
ഖത്തറിലെ പ്രമുഖ കമ്പനിയായ അസീം ടെക്നോളജീസ് പദ്ധതിയിലേക്ക് പത്ത് വിമാനടിക്കറ്റുകളാണ് നൽകുക. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സ്റ്റാര്‍ട്ട് അപ്പ് സംരംഭമാണ് അസീം ടെക്നോളജീസ്. മലയാളി യുവസംരംഭകനായ ഷഫീഖ് കബീർ ആണ് സ്ഥാപകനും സി.ഇ.ഒയും. അസീം ടെക്നോളജീസ് ബഹുരാഷ്ട്ര ഐടി സൊല്യൂഷന്‍സ് കമ്പനിയാണ്. ഖത്തറിൽ നിന്നും തെരെഞടുക്കപ്പെട്ട പത്ത് പേർ ഇനി അസീം ടെക് നോളജിയുടെ കാരുണ്യത്തണലിൽ ജൻമനാടിൻെറ തണലിലെത്തും. പദ്ധതിയുമായി സഹകരിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഷഫീഖ് കബീർ പറഞ്ഞു.
കോവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുന്ന അർഹർക്കാണ് പദ്ധതിയിലൂടെ സൗജന്യമായി വിമാനടിക്കറ്റുകൾ നൽകുന്നത്.
ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് യാത്രക്ക് അനുമതി കിട്ടിയവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്കാണ് ടിക്കറ്റ് നൽകുക. നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും കൈകോർത്താണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പ്രവാസലോകത്ത് നിന്നടക്കം മുറവിളി ഉയർന്നതിൻെറ അടിസ്ഥാനത്തിലാണ് പ്രത്യേക വിമാനങ്ങൾ ഇന്ത്യൻ സർക്കാർ വിദേശങ്ങളിലേക്ക് അയക്കുന്നത്.
എന്നാൽ ടിക്കറ്റിന് പണം ഇല്ലാത്ത അർഹരായ നിരവധിപേരുടെ യാത്ര ഈ ഒറ്റക്കാരണത്താൽ മുടങ്ങുന്ന സ്ഥിതിയുമുണ്ട്. ഇതിനെ തുടർന്നാണ് ‘ഗൾഫ് മാധ്യമ’വും മീഡിയ വണ്ണും ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി തുടങ്ങിയത്. ഇതുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 00974 5509 1170 നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം. ടിക്കറ്റ് ലഭിക്കുന്നതിനുള്ള മാനദണ്ഡമടക്കമുള്ള വിശദവിവരങ്ങൾ പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.