ഖത്തറിൽ വർക്ക് ഫ്രം ഹോം സംവിധാനം ഭാഗികമായി തുടരും

ദോഹ: ജോലി സാഹചര്യങ്ങളെ ബാധിക്കുന്നില്ലെങ്കിൽ, ഓരോ സ്ഥാപനത്തിലും ജീവനക്കാരുടെ 70 ശതമാനം വരെ വർക്ക് ഫ്രം ഹോം സംവിധാനം തുടരണമെന്ന് ജനറൽ സെക്രട്ടേറിയറ്റ് ഓഫ് മിനിസ്റ്റീരിയൽ കൗൺസിൽ അറിയിച്ചു. അമ്മമാർക്കും ഭിന്നശേഷിക്കാർക്കും ഇതിൽ മുൻഗണന നൽകും.

എല്ലാ മന്ത്രാലയങ്ങളിലെയും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങൾക്കും മറ്റ് ഇൻസ്റ്റിറ്റ്യൂഷനുകൾക്കും ഇത് ബാധകമാണ്. സൈനിക, സുരക്ഷാ മേഖലകളിലെയും ആരോഗ്യ മേഖലയിലെയും ജീവനക്കാരെയും ജോലിസ്ഥലത്ത് സാന്നിധ്യം ആവശ്യമുള്ള മറ്റ് സ്ഥാപനങ്ങളിലെയും അഡ്മിനിസ്ട്രേറ്റീവ് യൂനിറ്റുകളിലെയും ജീവനക്കാരെയും വർക്ക് ഫ്രം ഹോം സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ജോലി പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൊഴിലിടങ്ങളിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. നാഷനൽ അലേർട്ട് സിസ്റ്റം വഴി ജാഗ്രതാ നിർദേശങ്ങൾ ലഭിക്കുമ്പോൾ സുരക്ഷിതമായ ഇടങ്ങളിലോ കെട്ടിടങ്ങൾക്കുള്ളിലോ തന്നെ തുടരേണ്ടതാണ്.

സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർ ജീവനക്കാർക്കിടയിൽ അംഗീകൃത മുൻകരുതൽ മാർഗനിർദേശങ്ങളെക്കുറിച്ച് അവബോധം വളർത്തണം.

കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ പുറത്തുകടക്കാനുള്ള വഴികൾ (Emergency Exits), ഒഴിപ്പിക്കൽ പാതകൾ (Evacuation Routes), നിശ്ചയിച്ചിട്ടുള്ള അസംബ്ലി പോയന്റുകൾ എന്നിവ സജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. സുരക്ഷാ മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും നിരീക്ഷണങ്ങൾക്കും പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും താഴെ പറയുന്ന നമ്പറുകളിൽ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്:

ഫോൺ: 2355633 - 2355585

Tags:    
News Summary - Work from home system to remain partially in place in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.