ഈസ്റ്റ് പള്ളൂർ മങ്ങാട് ഖത്തർ പ്രവാസി കൂട്ടായ്മ മാഹി സർക്കാർ ആശുപത്രിക്ക് വീൽചെയർ കൈമാറുന്നു
Posted On
date_range Updated On
date_range പള്ളൂർ മാഹി ഗവ. ആശുപത്രിയിൽ വീൽചെയർ നൽകി
ഖത്തർ: ഈസ്റ്റ് പള്ളൂർ മങ്ങാട് ഏരിയ ഖത്തർ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പള്ളൂർ മാഹി ഗവണ്‍മെൻറ് ആശുപത്രിയിൽ വീൽചെയർ നൽകി. മങ്ങാട് മഹല്ല് ജുമാമസ്ജിദ് സെക്രട്ടറി മമ്മുഹാജി ഉദ്ഘാടനം നിർവഹിച്ചു. ഹോസ്പിറ്റൽ ഇൻചാർജ് ഡോ. പി.വി. പ്രകാശ്, മെഡിക്കൽ ഓഫിസർ ഡോ. ഇസ്ഹാക്ക് എന്നിവർ ഏറ്റുവാങ്ങി.
ഖത്തർ മങ്ങാട് ഏരിയ പ്രവാസി കൂട്ടായ്മ ഭാരവാഹികളായ പി.പി. മുഹമ്മദ് ഷബീർ, ടി.എസ്. ഫാസിൽ, നസീർ അരിയാരപുറം, ഫസൽ കുനിയിൽ, സമീർ കുഞ്ഞിപ്പറമ്പത്ത്, ഇസ്മായിൽ ചങ്ങരോത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.