ദോഹ: ഖത്തർ ന്യൂസ് ഏജൻസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ എത്രയുംവേഗം കുറ്റവാളികളെ കണ്ടെത്തുമെന്ന് ഖത്തർ വിദേശ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുകയും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയുമാണ് രാജ്യത്തിെൻറ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അന്താരാഷ്ട്ര തലത്തിലുള്ള നിയമ സംവിധാനങ്ങളെയും ഇതിനായി പ്രയോജനപ്പെടുത്തും. ക്യു.എൻ.എ ഹാക്കിംങ് ചെയ്യുകയും ചില രാജ്യങ്ങൾക്കെതിരെ അമീറിെൻറത് എന്നപേരിൽ, അടിസ്ഥാന രഹിത പരാമർശങ്ങൾ കൂട്ടിചേർക്കപ്പെടുകയും ചെയ്തത്. ഇത് അപ്രത്യക്ഷിതമായ നടപടിയായിരുന്നു. ഇലക്‌ട്രോണിക് ആക്രമണമാണ് നടന്നത്.
എന്നാൽ ഇതുമൂലം ഗൾഫ് രാജ്യങ്ങളുമായോ അമേരിക്കയുമായോ ഉള്ള ബന്ധങ്ങളെ ബാധിക്കില്ലെന്നും ഈ രാജ്യങ്ങളുമായെല്ലാം സംഭവത്തിനു ശേഷം സൗഹൃദ സംഭാഷണങ്ങൾ നടന്നു വരുന്നുണ്ടെന്നും വിദേശ കാര്യമന്ത്രി വെളിപ്പെടുത്തി.
ഖത്തറിനെതിരെ പശ്ചാത്യ മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ നടക്കുന്നുണ്ട്. അടുത്തിടെയുള്ള ആഴ്ചകളിൽ പശ്ചാത്യ മാധ്യമങ്ങളിൽ 13 മുഖപ്രസംഗങ്ങൾ ഖത്തറിനെതിരെ പ്രസിദ്ധീകരിക്കപ്പെട്ടു. ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്യാനായി, ഖത്തറിെൻറ പ്രാതിനിധ്യമില്ലാതെ പടിഞ്ഞാറൻ രാജ്യത്ത് ഒരു കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കപ്പെട്ടതും അതേ ദിവസം വൈകുന്നേരമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് എന്നതും യാദൃശ്ചികമാണന്ന് കരുതാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു.
ക്യുന്‍.എന്‍.എ യുടെ വെബ്സൈറ്റില്‍ അടിസ്ഥാന രഹിതമായ വാർത്തകൾ കൂട്ടിചേർത്തവർ ആ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നതിന് സാദ്ധ്യതകൾ ഉളളതായും അേദ്ദഹം ആരോപിച്ചു.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രാജ്യങ്ങളുടെ ബന്ധത്തിന് ഉലച്ചിൽ തട്ടുന്ന ഒരു പരാമർശവും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി നടത്തിയിട്ടില്ല. മാത്രമല്ല ഗൾഫ് സഹോദര രാജ്യങ്ങളുമായി നല്ല ബന്ധം ഖത്തര്‍ തുടരുകയാണ്.
സൗദിയിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന ഉച്ച കോടിയില്‍ നടന്ന ചര്‍ച്ചകൾ ഗള്‍ഫ് രാജ്യങ്ങളുടെ ഉൗഷ്മളമായ സൗഹൃദ ബന്ധത്തിെൻറ തെളിവാണ്. ഇപ്പോഴത്തെ ഹാക്കിംങ് സംഭവം വളരെ ഗൗരവപൂര്‍വമാണ് രാജ്യം വിലയിരുത്തുന്നത്. ഇതിനെതിരെ അന്വേഷണം നടത്തി വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏജന്‍സികളെ ഏൽപ്പിച്ചിട്ടുണ്ട്.
എന്നാൽ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ചേര്‍ക്കപ്പെട്ട വിവാദ ഉള്ളടക്കം പിന്‍വലിക്കുകയും വ്യാജമാണെന്ന് അറിയിക്കുകയും ചെയ്ത ശേഷവും ചില രാജ്യങ്ങളിലെ മാധ്യമങ്ങള്‍ അവ പ്രസിദ്ധീകരിക്കുന്നതായി ചില മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അത് അത്ഭുതകരമാണന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ മറുപടി. ഇന്നലെ സോമാലിയന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ഉമറുമായുള്ള സന്ദർശനത്തിനുശേഷം ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തർ വിദേശ കാര്യമന്ത്രി ഹാക്കിംങ് സംബന്ധമായ ചോദ്യങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച അർദ്ധ രാത്രിയാണ് ഖത്തറിെൻറ വാർത്ത ഏജൻസി ഹാക്ക് ചെയ്യപ്പെട്ടതും തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതും. മണിക്കൂറുകൾ കഴിഞ്ഞ് സൈറ്റി െൻറ നിയന്ത്രണം തിരികെ പിടിക്കുകയും അടിസ്ഥാന രഹിതമായ പരാമർശങ്ങൾ നീക്കം ചെയ്യുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.