Posted On
date_range Updated On
date_range അബൂസംറ അതിർത്തിയിൽ ആയുധങ്ങൾ പിടികൂടി
ദോഹ: അബൂസംറ അതിർത്തിയിലൂടെ രാജ്യത്തേക്ക് ഒളിപ്പിച്ചു കടത്തുകയായിരുന്ന വെടിക്കോപ്പുകൾ പിടികൂടി ജനറൽ കസ്റ്റംസ് അതോറിറ്റി. നാല് തോക്കുകൾ, 1500 വെടിയുണ്ടകൾ, തിര നിറക്കുന്ന അറ എന്നിവയാണ് ലാൻഡ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ആയുധങ്ങൾ പിടികൂടിയത്. ആഢംബര വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.