ദോഹ: വയനാട് ഗവണ്‍മെൻറ് എൻജിനീയറിങ് കോളജ് അലുമ്നി ഖത്തർ (വിക്യു) കുടുംബസംഗമം സംഘടിപ്പിച്ചു. ലോകകപ്പ് ഫുട്ബാളിന്റെ വിജയകരമായ സംഘാടനത്തിന് ഖത്തറിനെയും രാഷ്ട്രനേതാക്കളെയും സംഗമം അഭിനന്ദിച്ചു. വിക്യു അലുമ്നിയിലെ നിരവധി പേർ ലോകകപ്പിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. പ്രസിഡന്റ് വിനീത് കെ.എസ് ഉദ്ഘാടനം നിർവഹിച്ചു.
ഇ.എഫ് അംഗം ഷാഹിദ് വി.പി സ്വാഗതവും, ജനറൽ സെക്രട്ടറി ശംനാസ് നന്ദിയും പറഞ്ഞു. സ്പോർട്സ് സെക്രട്ടറി സാക്കിർ ഷാ, അനീഷ് വി.കെ, നിഷ കാഷിഫ്, ഷാദിയ സലീക്, അൻസീർ, ഫസൽ, ബിജുലാൽ, രതീഷ് ഗോപി, ജഷീർ കെ വി, സലീക്, കാഷിഫ്, ബാസിത്, സാജൻ പോൾ, യൂനുസ് കുഞ്ഞു, ഫയാസ് ഒകെ എന്നിവർ ആശംസ നേർന്നു. കുട്ടികൾക്കായി വിവിധ മൽസരങ്ങൾ അരങ്ങേറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.