ഹുമിഡിറ്റി കൂട​ുമെന്ന്​ മുന്നറിയിപ്പ്​

ദോഹ: വരും ദിവസങ്ങളിൽ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ​ ഹുമിഡിറ്റി കൂടുമെന്ന്​ ഖത്തർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻെറ മുന്നറിയിപ്പ്​. ഇൗയാഴ്​ച അവസാനം വരെ ഇൗ നില കൂടിയ തോതിൽ അനുഭവപ്പെടുമെന്നാണ്​ കഴിഞ്ഞ ദിവസം പുറത്തുവിട്ട മുന്നറിയിപ്പിൽ സൂചന നൽകുന്നത്​.

ചിലയിടങ്ങളിൽ അർധരാത്രിയിലും അതിരാവിലെയും മൂടിക്കെട്ടിയ അന്തരീക്ഷവുമുണ്ടായേക്കാം. ഈ അവസ്ഥ ജൂ​ൈല​ ഏഴു​വരെ തുടരുമെന്നാണ്​ മുന്നറിയിപ്പ്​. കാഴ്​ച മറയ്​ക്കുന്ന കാലാവസ്ഥയിൽ ​ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണം. ദൂരക്കാഴ്​ച രണ്ട്​ കിലോമീറ്റിനും താഴെയായി കുറയുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു.

ഖത്തറിൽ ​ഞായറാഴ്​ച മുൻ ദിവസങ്ങളെക്കാൾ ​ചൂടിനു​ നേരിയ ശമനമുണ്ടായി. ദോഹയിൽ 46 ഡിഗ്രി സെൽഷ്യസായിരുന്നു കൂടിയ ചൂട്​. രാജ്യത്ത്​ ഏറ്റവും കൂടിയ താപനില റിപ്പോർട്ട്​ ചെയ്​തത്​ തുറയ്​നയിലാണ്​ (47 ഡിഗ്രി സെൽഷ്യസ്​).

Tags:    
News Summary - Warning of increased humidity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.