ദോഹ: മന്ത്രാലയത്തിന്റെയും മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളുടെയും പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ, മെയിലുകൾ, ഫോൺ കോളുകൾ, എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫീസ് കുടിശ്ശികയോ, അടിയന്തര പേയ്മെന്റുകളോ ആവശ്യപ്പെട്ട് ലഭിക്കുന്ന തട്ടിപ്പ് സന്ദേശങ്ങളിൽ സേവനങ്ങൾ നിർത്തിവെക്കുമെന്ന് ഭീഷണിപ്പെടുത്തലുകളും ഉണ്ടാകാറുണ്ട്.
എല്ലാ പേയ്മെന്റുകളും വ്യക്തിഗത ഡേറ്റ അപ്ഡേറ്റുകളും ഔദ്യോഗിക സർക്കാർ പ്ലാറ്റ്ഫോമുകൾ വഴി മാത്രമേ പൂർത്തിയാക്കാവൂ എന്നും മന്ത്രാലയം ഓർമിപ്പിച്ചു. അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുന്നതും ഒഴിവാക്കണം. പാസ്വേഡുകളോ ഒ.ടി.പി കോഡുകളോ പങ്കിടരുതെന്നും അഭ്യർത്ഥിച്ചു. കൃത്യമായ വിവരങ്ങൾക്കും സേവനങ്ങൾക്കും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകളെ പിന്തുടരണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.