വി​യ​ന​യി​ൽ ന​ട​ന്ന ഖ​ത്ത​ർ-​ക്രൊ​യേ​ഷ്യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

സന്നാഹം; ഖത്തറിന് ക്രൊയേഷ്യയോട് തോൽവി

ദോ​ഹ: കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പ് ഫു​ട്ബാ​ളി​ന് മു​ന്നോ​ടി​യാ​യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഖ​ത്ത​റി​ന് തോ​ൽ​വി. ഓ​സ്ട്രി​യ​യി​ൽ റി​സ​ർ​വ് താ​ര​ങ്ങ​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ക്രൊ​യേ​ഷ്യ​ക്കെ​തി​രെ ഏ​റി​യ സ​മ​യ​വും പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും ക​ളി​യു​ടെ 79ാം മി​നി​റ്റി​ൽ പി​റ​ന്ന ഗോ​ളി​ലൂ​ടെ​യാ​യി​രു​ന്നു ഖ​ത്ത​ർ ക​ളി​യി​ൽ പി​ന്ത​ള്ള​പ്പെ​ട്ട​ത്. ക​ളി​യു​ടെ ര​ണ്ടു പ​കു​തി​യി​ലു​മാ​യി കൂ​ടു​ത​ൽ ക​ളി​ക്കാ​ർ​ക്ക് അ​വ​സ​രം ന​ൽ​കി​യാ​യി​രു​ന്നു കോ​ച്ച് കാ​ർ​ല​സ് ക്വി​റോ​സ് ഖ​ത്ത​ർ ടീ​മി​നെ പ​രീ​ക്ഷി​ച്ച​ത്.

ജൂ​ൺ 25 മു​ത​ൽ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യി ന​ട​ക്കു​ന്ന കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പി​നു മു​മ്പാ​യി ത​യാ​റെ​ടു​പ്പി​ന് വി​യ​ന​യി​ലെ​ത്തി​യ ഖ​ത്ത​റി​ന്റെ ആ​ദ്യ സ​ന്നാ​ഹ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. 15ന് ​ജ​മൈ​ക്ക​യെ​യും 19ന് ​ന്യൂ​സി​ല​ൻ​ഡി​നെ​യും നേ​രി​ട്ട ശേ​ഷ​മാ​വും ഖ​ത്ത​ർ അ​മേ​രി​ക്ക​യി​ലേ​ക്ക് പ​റ​ക്കു​ന്ന​ത്. 

Tags:    
News Summary - warm up Qatar lost to Croatia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.